വനിത മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്തു

വിജിലന്‍സ് കോടതിയിലെത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകരെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇപി ജയരാജനെതിരായ കേസ് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയതായിരുന്നു ഇവര്‍.
ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, ബി.സുഭാഷ്, വെള്ളറട രതിന്‍, അരുണ്‍ പി നായര്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജോലി ചെയ്യുന്നതിനിടെ തങ്ങളെ കോടതിയില്‍ കയറി മര്‍ദ്ദിച്ചെന്ന ഇവരുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്.
കോടതികളിലെ മാധ്യമവിലക്കും മാധ്യമപ്രവര്‍ത്തര്‍ക്കെതിരായ കൈയേറ്റ ശ്രമങ്ങളും അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു.
കോടതികളിലെ മാധ്യമങ്ങളെ വിലക്കിയതില്‍ രാഷ്ട്രപതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ ആക്രമണം അഴിച്ചു വിട്ടത്.
https://www.facebook.com/Malayalivartha

























