തരിശായി കിടന്ന കുട്ടനാട്ടിലെ റാണി കായല്‍ പാടശേഖരം വീണ്ടും പച്ചപ്പണിയുന്നു

കാല്‍ നൂറ്റാണ്ടായി തരിശ് കിടന്ന കുട്ടനാട്ടിലെ റാണി കായല്‍ പാടശേഖരം വീണ്ടും പച്ചപ്പണിയുന്നു. സര്‍ക്കാര്‍ തീരുമാനപ്രകാരം കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ റാണികായല്‍ പാടശേഖരത്ത് പുഞ്ചക്കൃഷിയ്ക്ക് വിത്തെറിഞ്ഞു. 1992 ലായിരുന്നു റാണിയില്‍ അവസാനമായി കൃഷിയിറക്കിയത്.
പണ്ട് ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ കുട്ടനാട്ടിലെ കായല്‍ നികത്തി നെല്‍കൃഷിയിറക്കാന്‍ തിരുവിതാംകൂറിലെ രാജാവ് ഉത്തരവിട്ടു. അങ്ങനെ മുരിക്കന്‍ എന്ന കര്‍ഷകന്‍ കായലിലെ ചെളി കുത്തിപ്പൊക്കി നിലമൊരുക്കി വിത്തെറിഞ്ഞു. അതിലൊന്നാണ് റാണി കായല്‍ പാടശേഖരം. കഴിഞ്ഞ ഇരുപത്തിനാലുവര്‍ഷമായി ഈ പാടശേഖരം തരിശ് കിടക്കുകയായിരുന്നു. അവിടെ ആഘോഷമായെത്തി വിഎസ് സുനില്‍കുമാറും സംഘവും വിത്തിട്ടു. ഇരുനൂറ് ഏക്കറിലാണ് വീണ്ടും കൃഷിആരംഭിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആലപ്പുഴ ജില്ലാകാര്‍ഷിക വികസന ക്ഷേമ വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് റാണികായല്‍ പാടശേഖരത്തിലെ കൃഷി സാധ്യമാക്കിയത്.
സമുദ്ര നിരപ്പില്‍ നിന്നും മുന്നൂറ് അടി താഴ്ചയിലുള്ള കൃഷിയെന്നതാണ് റാണിയുടെ പ്രത്യേകത. ഇതിനു വേണ്ട സാമ്പത്തിക സാങ്കേതിക സഹായം പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.ജില്ലാ കലക്ടര്‍ ചെയര്‍മാനും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സെക്രട്ടറിയുമായ കമ്മിറ്റിയ്ക്കാണ്കൃഷിയുടെ മേല്‍നോട്ട ചുമതല. തരിശ്ശായി കിടന്ന പാടശേഖരത്തില്‍ വീണ്ടും ഞാറ്റ് പാട്ട് ഉയരുന്നത് കാര്‍ഷിക സമൃദ്ധിയുടെ പഴയകാലത്തിലേയ്ക്കുള്ള മടങ്ങിപോക്കിന് കൂടിയാണ് വഴിയൊരുക്കുക.
https://www.facebook.com/Malayalivartha


























