100 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുമായി വിജിലന്‍സ്, ചോദ്യങ്ങളില്‍ പതറാതെ മുന്‍മന്ത്രിയും, മക്കളുടെ വിവാഹ ചിലവുകളടക്കം നിരവധി ചോദ്യങ്ങള്‍ കെ ബാബുവിന് മുന്നില്‍

വിജിലന്‍സ് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെയുള്ള ബാര്‍കോഴക്കേസ് വിവാദത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. പെണ്മക്കളുടെ വിവാഹത്തിനു ചിലവാക്കിയ തുകയടക്കമുള്ള ആരോപണങ്ങളില്‍ കണ്ടെത്തിയ തെളിവുകളില്‍ വിശദീകരണം ആരായുകയാണ് വിജിലന്‍സ്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.ബാബുവിനെ ചോദ്യം ചെയ്യാനായി വിജിലന്‍സ് തയ്യാറാക്കിയത് 100 ചോദ്യങ്ങളുടെ ചോദ്യാവലി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. മകളുടെ വിവാഹചെലവ് അടക്കം അന്വേഷണവിധേയമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. വിവാഹത്തിലെ ആഡംബരമാണ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാബുറാമുമായുള്ള ബന്ധവും ബാബു വിശദീകരിക്കേണ്ടി വരും. ചോദ്യം ചെയ്യല്‍ നീളുമെന്നാണ് അറിയാന്‍ കഴിയുന്നത് . ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.ഇന്ന് വൈകുന്നേരം വരെ ചോദ്യം ചെയ്യല്‍ നീളുമെന്നാണ് വിജിലന്‍സിനോടനുബഞ്ചില് റിപ്പോര്‍ട്ട്. രണ്ടാം തവണയാണ് ബാബുവിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. ബാബുവിന്റെ സഹായി ബാബുറാം എഴുതിയ കത്തും വിജിലന്‍സ് കണ്ടെടുത്തിരുന്നു. ബാബുറാം കെ.ബാബുവിന്റെ ബിനാമിയാണെന്നു വിജിലന്‍സിനു വ്യക്തമായിട്ടുണ്ട്.
അതെ സമയം ചോദ്യം ചെയ്യലിനെത്തിയ ബാബു ബാബുറാം എന്നയാള്‍ മുന്‍ ആഭ്യന്തരമന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അയാള്‍ എന്തിനാണ് കത്തയച്ചതെന്നു അയാളോട് തന്നെ ചോദിക്കേണ്ടി വരുമെന്നും തനിക്കതിനെക്കുറിച്ചോ, ബാബുറാമിന്റെ ബിസിനസുകളുമായോ യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ബാര്‍ കോഴക്കേസില്‍ നിന്നും ബാബുവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം എഴുതിയ കത്താണ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
2015 നവംബര്‍ 14നാണ് കത്ത് എഴുതിയിരിക്കുന്നത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കുമാണ് കത്ത് എഴുതിയത്. മദ്യനയം ഗുണകരമാണെന്നും ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ കത്തും ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും ബാബുവിനെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ബാബുവിന്റെ അനധികൃത സ്വത്ത് കൊണ്ട് വന്‍തോതില്‍ ബിനാമി ഇടപാട് നടന്നിട്ടുണ്ട്. ബാബുറാമിന്റേയും ഭാര്യയുടെയും പേരിലാണ് ഇടപാടുകള്‍ ഏറെയും നടന്നിരിക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി.
https://www.facebook.com/Malayalivartha


























