ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി കലക്ടറും സംഘവും സന്നിധാനത്തെത്തി

ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട ജില്ലാ കലക്ടറും സംഘവും സന്നിധാനത്തെത്തി. നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടതിനൊപ്പം ദേവസ്വം ഭാരവാഹികളുമായി കലക്്ടര്‍ ചര്‍ച്ച നടത്തി.
ഈമാസം 29 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കങ്ങളറിയാന്‍ ശബരിമലയിലെത്തുന്നുണ്ട്. ഇതിന് മുന്‍പായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ആശുപത്രിയുടെ നിര്‍മാണപുരോഗതി. കുടിവെള്ള വിതരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍. മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ തുടങ്ങിയവ കലക്ടര്‍ നേരിട്ട് കണ്ട് വിലയിരുത്തി.
ഒരുക്കങ്ങളുടെ പുരോഗതി സംബന്ധിച്ച് അടുത്തദിവസം തന്നെ ജില്ലാഭരണകൂടം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. തിരുവല്ല ആര്‍ഡിഒ ഡി.എം.ഒ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























