തൃശൂര്‍ പാവറട്ടിയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം: ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

തൃശൂര്‍ പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനാണു വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കു കൊണ്ടുപോയി. അതേസമയം, ആക്രമണത്തിനുപിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
വിഷ്ണുവിന്റെ സഹോദരന്‍ കഴിഞ്ഞ വര്‍ഷം സിപിഎം തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബുദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാവറട്ടിയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനങ്ങള്‍.
https://www.facebook.com/Malayalivartha


























