സമരം ചെയ്യേണ്ട ഓഫിസ് അറിയാതെ പ്രതിഷേധിക്കാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത് കോടതിയില്‍; സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി

ഒരു സമരത്തിന്റെ ബാക്കി. സമരം ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഓഫിസ് മാറിപ്പോയതിനെ തുടര്‍ന്ന് എല്ലാവരും അറസ്റ്റില്‍. അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത്.
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ധര്‍ണ നടത്താനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഓഫിസ് അറിയാത്തതിനെ തുടര്‍ന്ന് സമീപത്തുളള കോടതിയിലേക്ക് മാറിക്കയറുകയാണ് ഉണ്ടായത്. ലേബര്‍ കോടതിയിലേക്കും ഉപഭോക്തൃ കോടതിയിലേക്കുമാണ് ഇവര്‍ മുദ്രാവാക്യം വിളികളോടെ മാറിക്കയറിയത്. പറ്റിയ അമളി തിരിച്ചറിയാതെ കോടതിക്കുള്ളിലെത്തിയ ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























