25000 രൂപയടച്ചാല്‍ ഇന്‍ഡോ ടിബറ്റന്‍ സേനയില്‍ ജോലി, പണമടച്ചാല്‍ അടുത്ത ആഴ്ച പരിശീലനത്തിന് ചേരാം , പ്രവേശനപ്പരീക്ഷ എഴുതാത്ത തനിക്കു കിട്ടിയ നിയമന ഉത്തരവിന് പിന്നാലെ പോയ കാഞ്ഞിരപ്പള്ളി സ്വദേശി അക്ഷയ്കുമാറിന്റെ അനുഭവം ഇങ്ങനെ

ബന്ധു നിയമനതട്ടിപ്പു വിവാദത്തില്‍ മന്ത്രി സ്ഥാനം വരെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി പണത്തട്ടിപ് നടത്താന്‍ ശ്രമം. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശി മറ്റപ്പള്ളില്‍ അജയന്‍ എംകെ യുടെ മകനായ അക്ഷയ്കുമാറിനാണ് ( 24 ) ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള കത്ത് ലഭിച്ചത്. എന്നാല്‍ ജോലിക്ക് അപേക്ഷിച്ചിരുന്നെങ്കിലും പ്രവേശനപ്പരീക്ഷയെഴുതാന്‍ കഴിയാതെ വന്ന തനിക്കു പരിശീലനത്തിന് ഉത്തരവ് ലഭിച്ചതെങ്ങനെയെന്നു മനസിലാകാതെ വന്ന അക്ഷയകുമാര്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വന്നിരിക്കുന്നത് സേനയില്‍ നിന്നുള്ള കത്തല്ലെന്നും പണത്തട്ടിപ്പി നടത്താനുള്ള വിദ്യയാണെന്നു മനസ്സിലായതും. സംഭവത്തെക്കുറിച്ച് അക്ഷയ് കുമാര്‍ പറയുന്നതിങ്ങനെ,
2014 ലാണ് ഐടിബിപി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയത്. ഒഡീഷയില്‍ പരീക്ഷയെഴുതുന്നതിനുള്ള ഹാള്‍ ടിക്കറ്റ് ലഭിക്കാന്‍ വൈകിയതിനാല്‍ പരീക്ഷയെഴുതുവാന്‍ സാധിച്ചിരുന്നില്ല. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു 17-10 -2016 ല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കാണിച്ചുകൊണ്ടുള്ള കത്ത് വീട്ടില്‍ ലഭിക്കുന്നത്. ആദ്യം അമ്പരന്നെങ്കിലും കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 25000 രൂപ അടക്കണമെന്നു ആവശ്യപ്പെടുകയായിരുന്നു . താമസവും ഭക്ഷണവും ഏര്‍പ്പെടുത്തുന്നതിനായിട്ടാണ് ഈ തുകയെന്നു അറിയിച്ചു. 48 മണിക്കൂറിനുള്ളില്‍ തുക അടക്കുകയാണെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ ഉദംപൂരിലെ ക്യാമ്പില്‍ പരിശീലനത്തിനായി ഉത്തരവ് ലഭിക്കുമെന്നാണ് അറിയിച്ചത്. തുടര്‍ന്ന് വിളിച്ചപ്പോള്‍ ലഭിച്ച ബാങ്ക് അകൗണ്ട് നമ്പറുമായി ബന്ധപ്പെട്ട ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ഇത് ബീഹാര്‍ സ്വദേശിയായ രാജീവ് സിംഗ് എന്നയാളുടെ പേരിലുള്ളതാണെന്ന് അറിയുവാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഡല്‍ഹിയിലുള്ള ബന്ധുവഴി നേരിട്ട് പണം നല്‍കാമെന്നു അറിയിച്ചപ്പോള്‍ നേരിട്ട് പണം സ്വീകരിക്കാന്‍ കഴിയില്ലെന്നും ബാങ്ക് അകൗണ്ട് വഴിപണമടച്ചാല്‍ മാത്രമേ ജോലി ലഭിക്കൂ എന്നും അറിയിച്ചു. സംശയം തോന്നിയതിനാല്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐടിബിപി മാന്‍പവര്‍ റിക്രൂട്‌മെന്റ് ഉദംപൂര്‍ എന്ന വിലാസത്തില്‍ നിന്നും അയച്ചിരിക്കുന്ന കത്ത് തപാല്‍ ചെയ്തിരിക്കുന്നത് ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണെന്നു തപാല്‍ സീലില്‍ നിന്നും കണ്ടെത്തി. കൂടാതെ വന്നിരിക്കുന്ന കത്തില്‍ മേല്‍വിലാസവും ഇല്ലായിരുന്നു. അക്ഷയ് കുമാറിന്റെയും അച്ഛന്റെയും പേരുകളും ഫോണ്‍നമ്പറുമാണ് ഉണ്ടായിരുന്നത്. പോസ്റ്റുമാന്‍ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടാണ് കത്ത് കൈമാറിയത്.
തട്ടിപ്പാണെന്നസംശയത്തില്‍ ഇന്‍ഡോ ടിബറ്റന്‍ സേനയുമായി ബന്ധപ്പെട്ടപ്പോള്‍ 2014 ലെ എല്ലാ നിയമനങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും, ഇങ്ങനെ ഒരു നിയമന ഉത്തരവ് അയച്ചിട്ടില്ലെന്നും കത്തില്‍ പറഞ്ഞിരിക്കുന്ന ഡയറക്ടറുടെ പേരും വ്യാജമാണെന്നും സേനയുടെ ഔദ്യോഗിക ഓഫീസില്‍ നിന്നും അറിയിച്ചു. സമാന സംഭവങ്ങള്‍ ഇതിനും മുന്‍പ് നടന്നിട്ടുള്ളതായും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അക്ഷയ് കുമാര്‍ പറയുന്നു. നിലവില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ അക്ഷയ് കുമാര്‍ ജോലിക്കായി അപേക്ഷ നല്‍കിയ തന്റെ പേരുവിവരങ്ങള്‍ തട്ടിപ്പു സംഘത്തിന്റെ കൈയില്‍ എങ്ങനെ കിട്ടിയെന്നു മാത്രമാണ് ഇപ്പോള്‍ സംശയം.
https://www.facebook.com/Malayalivartha


























