കളിക്കുന്നതിനിടയില്‍ ബാമിന്റെ അടപ്പ് തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

വേദന സംഹാരിയായി ഉപയോഗിക്കുന്ന ബാമിന്റെ അടപ്പു തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുകാരിക്കു ദാരുണാന്ത്യം. ആലമ്പാടി രാജേഷ്-ദിവ്യ ദമ്പതികളുടെ മകള്‍ ദിയ (ഒന്ന്) ആണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ ബാമിന്റെ അടപ്പ് കുഞ്ഞ് അബദ്ധത്തില്‍ വായിലിടുകയായിരുന്നു.
ദിവ്യ അടപ്പ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വാസതടസ്സം അനുഭവപ്പെട്ട ദിയയെ ഉടന്‍ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. റിയ ഏക സഹോദരിയാണ്.
https://www.facebook.com/Malayalivartha



























