ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ കനത്ത സുരക്ഷ

ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ കനത്ത സുരക്ഷ. കേന്ദ്രസേനയും പോലീസും പമ്പ മുതല്‍ സന്നിധാനം വരെ പലയിടത്തായും 2000ത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. വിശദമായ പരിശോധനക്ക് ശേഷം മാത്രമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കൂ എന്നും സോപാനത്തിന് സമീപം നെയ്‌തേങ്ങ ഉടക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്കും സന്നിധാനത്തും പരിസരത്തും നിയന്ത്രണമുണ്ട്.
പൊലീസിന് പുറമെ റാപിഡ് ആക്ഷന്‍ ഫോഴ്‌സും, കമാന്റോസും, വനംവകുപ്പുദ്യോഗസ്ഥരും തുടങ്ങി വിവിധ വകുപ്പുകളിലെ സുരക്ഷാഉദ്യോഗസ്ഥര്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുണ്ടാകും.
പ്രദേശത്തെ കടകളിലും ഹോട്ടലുകളിലും അടക്കം വിവിധ മേഖലകളില്‍ ജോലി ചെയ്യാന്‍ മണ്ഡലക്കാലത്ത് നിരവധി ആളുകളാണ് എത്തുന്നത് ഇത്തരക്കാരെ എല്ലാം വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നവര്‍ക്ക് മാത്രമെ ജോലി നല്‍കാവു എന്ന് നിബന്ധനയുണ്ടായിരുന്നു.
സോപാനത്തിന് സമീപമുള്ള നെയ്‌ത്തോണിയില്‍ നെയ് നിക്ഷേപിക്കാന്‍ സാധിക്കില്ല. പകരം മാളികപ്പുറത്തേക്ക് പോകുന്ന വഴിയിലാകും നെയ് നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാവുക. നടപ്പന്തലിലും മറ്റ് പ്രധാനസ്ഥലങ്ങളിലും കൂടുതല്‍ നിരീക്ഷണക്യാമറകളും ഇതിനോടകം സ്ഥാപിച്ചിരിക്കുന്നു. വിശദമായ പരിശോധനകള്‍ കൂടാതെ ആരേയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സന്നിധാനത്തിന്റെ പരിസരത്തുള്ള വനമേഖലയില്‍ കമാന്റോസിന്റേയും വനംവകുപ്പുദ്യോഗസ്ഥരുടേയും പരിശോധനകളും തുടരുകയാണ്.
രാമജന്മഭൂമിയെന്ന വാദമുയര്‍ത്തി 1992 ഡിസംബര്‍ ആറിനാണ് ഒരു സംഘം കര്‍സേവകര്‍ ചേര്‍ന്ന് ബാബറി മസ്ജിത് തകര്‍ത്തത്. എല്‍ കെ അദ്വാനി അടക്കമുള്ള നേതാക്കളാണ് ഇതിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha