ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബി.ജെ.പിയില്‍ നിന്നും ഉടന്‍ പുറത്താക്കുമെന്ന് റിപ്പോര്‍ട്ട്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാദത്തിലായ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്ന് റിപ്പോര്‍ട്ട്. ജയലളിതയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രണ്ട് ദിവസത്തിനകം സുരേന്ദ്രനെ പുറത്താക്കിയുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി നാരദാ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കേന്ദ്ര നേതാക്കള്‍ക്ക് ഇ-മെയില്‍ ചെയ്ത് നല്‍കിയത്.
വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പനീര്‍ശെല്‍വത്തിനു കീഴില്‍ വളരെയൊന്നും മുന്നോട്ടുപോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ലെന്നും ഏതായാലും നമുക്കു കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha