സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ എറണാകുളത്തെ അട്ടിമറിച്ചുകൊണ്ട് പാലക്കാടിന് കിരീടം. ഇത് രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. 28 സ്വര്‍ണ്ണവും 25 വെള്ളിയും 21 വെങ്കലവുമുള്‍പ്പടെ 255 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 247 പോയിന്റ് ഉണ്ട്. അവസാന ദിനത്തിലെ കുതിപ്പാണ് പാലക്കാടിനെ കിരീടം നേടുന്നതിന് സഹായകമായത്. ഇതിന് മുമ്പ് 2012-ലായിരുന്നു പാലക്കാടിന്റെ കിരീട നേട്ടം.
സ്‌കൂളുകളുടെ പോരാട്ടത്തില്‍ മാര്‍ബേസില്‍ ഒന്നാമതെത്തി. 117 പോയിന്റാണ് മാര്‍ബേസിലിനുള്ളത്. 102 പോയിന്‍േറാടെ പാലക്കാട് കുമരംപുത്തുര്‍ കല്ലടി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളാണ് മുന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha