കൊടുങ്ങല്ലൂരില്‍ ദേശീപാതയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ടി.കെ.എസ് പുരത്ത് ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ ആനാംപുഴ വെണ്ണാറപ്പറമ്പില്‍ മുരുകേശന്റെ മകന്‍ അഖില്‍ (24) ആണ് മരിച്ചത്.
ദശീയപാത 17ല്‍ രാവിലെ 7.30ഒടെയാണ് അപകടം. പറവൂര്‍ കുഞ്ഞിത്തൈയില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരനാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അഖില്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.
എറണാകുളത്തു നിന്ന് തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടയിലേക്ക് വീണ അഖിലിന്റെ തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha