മുംബൈ ഭീകരാക്രമണത്തിലെ ജീവിക്കുന്ന രക്തസാക്ഷി

തന്റെ വൈകല്യങ്ങളെയെല്ലാം അതിജീവിച്ച് മുംബൈ ഭീകരാക്രമണത്തിലെ ജീവിക്കുന്ന രക്തസാക്ഷി മനേഷ് ശബരിമലയിലെത്തി. പമ്പ മുതല്‍ സന്നിധാനം വരെ നടന്നാണ് ഇത്തവണയും മനേഷ് അയ്യനെ കാണാനെത്തിയത്. തുടര്‍ച്ചയായ ആറാം തവണയാണ് മനേഷ് അയ്യപസന്നിധിയല്‍ എത്തിയത് 2008 ല്‍ മുബൈ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തിലാണ് എന്‍എസ്ജി കമാന്‍ഡോ ആയ മനേഷിന് ഗുരുതരമായി പരിക്കേറ്റത്.
അജ്മല്‍ കസബ് അടക്കമുള്ള തീവ്രവാദികളെ നേരിടുന്നതിനിടെ ഗ്രനേഡ് ആക്രമണത്തില്‍ തലയില്‍ ചീള് തുളച്ചു കയറി മനേഷിന്‍രെ വലതുഭാഗം തളര്‍ന്നുപോവുകയും ചെയ്തിരുന്നു. ഗ്രനേഡിന്റെ ഒരു ചീള് ഇപ്പോഴും തലയിലുണ്ട്.
അയ്യപ്പന്റെ അനുഗ്രമാണ് തനിക്ക് മലകയറാന്‍ സാധിച്ചതെന്ന് മനേഷ് പറഞ്ഞു. അപകടമുണ്ടായതിനുശേഷം ഇതു ആറാം തവണയാണ് മനേഷ് ശബരിമലയിലെത്തുന്നത്. കൊടിമരചുവട്ടിലെത്തിയ മനേഷിനെ പ്രയാര്‍ ഗോപാലകൃഷണന്‍ സ്വീകരിച്ചു. പിന്നീട് സ്വപാനത്തേക്ക് കൂട്ടികൊണ്ടുപോയി. ദീപാരാധനയും തൊഴുത് മനേഷ് മാളികപുറത്തേക്ക് പോയി. രാത്രി ഹരിവരാസനത്തിനും നടക്കല്‍ അദ്ദേഹം എത്തിയിരുന്നു. രാജ്യത്തിനുവേണ്ടി പോരാടുന്ന എല്ലാ സൈനികര്‍ക്കുള്ള പ്രാര്‍ത്ഥനയും കഴിഞ്ഞ ശേഷമാണ് മടങ്ങയത്
https://www.facebook.com/Malayalivartha