കേരളത്തിലെ ബാങ്കുകള്‍ അടച്ചുപൂട്ടുമോ?

അതിരൂക്ഷമായ കറന്‍സി പ്രതിസന്ധിയിലാണ് കേരളത്തിലെ പൊതുമേഖലാ ബാങ്കുകള്‍.ഇത്തരത്തില്‍ മുന്നോട്ടു പോകാനാകില്ലെന്നും ആവശ്യാനുസരണം കറന്‍സി ലഭ്യമാകാതിരുന്നാല്‍ ബാങ്കുകളുടെകളുടെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. കേരളത്തില്‍ മാത്രമാണ് കറന്‍സി ക്ഷാമം രൂക്ഷമായിട്ടുള്ളത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത കറന്‍സി ക്ഷാമം കേരളത്തിലെങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. റിസര്‍വ് ബാങ്ക് കേരളത്തോട് കാണിക്കുന്ന ചിറ്റമ്മനയം തന്നെയാണ് കാരണം. അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും പെന്‍ഷന്‍കാരും ശമ്പളം വാങ്ങിയിട്ടില്ല.
എടുക്കാത്ത നോട്ട് എന്ന പേരില്‍ റിസര്‍വ് ബാങ്കിന് തിരിച്ചുനല്‍കിയ നോട്ടുകളാണ് കേരളത്തിലെ പല ബാങ്കുകളും വിതരണം ചെയുന്നത്. സംസ്ഥാന സര്‍ക്കാരാകട്ടെ ബിജെപിയെ കുറ്റം പറഞ്ഞ് വെറുതെയിരിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ കറന്‍സി ദൗര്‍ലഭ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. രാജ്യത്ത് ലഭ്യമായ കറന്‍സി ഇതര സംസ്ഥാനങ്ങളിലേക്കാണ് ആദ്യമെത്തുന്നത്.
ബാങ്കുകള്‍ കറന്‍സി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇല്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടി. തങ്ങള്‍ക്ക്പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറയുമ്പോള്‍ വേണമെങ്കില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് മറുപടി. കേരളത്തിലെ പല എ.ടി.എമ്മുകളിലും ആവശ്യാനുസരണം പണമില്ല. ചില പ്രധാന ബാങ്കുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റിടങ്ങളിലൊന്നും പണമില്ല രണ്ടാം നിര ബാങ്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ട് നാളുകളായി.
കാനറാ ബാങ്ക് പോലൊരു സ്ഥാപനം പോലും പൂട്ടിയിടുന്ന അവസ്ഥയിലെത്തി. കറന്‍സി ഇല്ലാത്തതു കാരണം ചില ബാങ്കുകളില്‍ ജീവനക്കാരും ഇടപാടുകാരും തമ്മില്‍ കൈയ്യാങ്കളി വരെയുണ്ടായി. കറന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കാത്ത അവസ്ഥയാണുള്ളത്. തങ്ങളുടെ നിസഹായവസ്ഥ ആരും മനസ്സിലാക്കുന്നില്ലെന്നാണ് ബാങ്കുകാരുടെ വാദം. അതു കൊണ്ടു തന്നെ കറന്‍സി എത്തിയ ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് യൂണിയനുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha