സേവന നികുതി വര്‍ധിപ്പിച്ചതോടെ കെഎസിആര്‍ടിസി ടിക്കറ്റ് വര്‍ധന ഉറപ്പായി; കേരളം എതിര്‍ക്കുന്നു; മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ സേവന നികുതി വര്‍ധിപ്പിച്ചതോടെ കെഎസ്ആര്‍ടിസി, കെയുആര്‍ടിസി എസി ബസുകളില്‍ ടിക്കറ്റ് നിരക്ക് കൂടും. എസി ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവന നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് നിരക്കുകളില്‍ വര്‍ധനവ്. പുതിയ സാമ്ബത്തിക നയത്തിന്റെ ഭാഗമായിട്ടാണ് ജൂണ്‍മുതല്‍ എസി ബസുകള്‍ക്ക് ആറുശതമാനം സേവന നികുതി ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ആദ്യം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
നിലവില്‍ കൂടുതല്‍ ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് ബുക്കുചെയ്യുന്നത്. നികുതി ഈടാക്കണമെങ്കില്‍ സോഫ്‌റ്റ്വെയറില്‍ മാറ്റം വരുത്തണം. ഇത് കഴിഞ്ഞാല്‍ മാത്രമെ പുതുക്കിയ ചാര്‍ജ് നിലവില്‍ വരൂ. ഇതോടെ സീസണ്‍ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് മാത്രം സീസണ്‍ അനുസരിച്ച് 81 രൂപയുടെ വരെ വര്‍ധനയുണ്ടാകും. നിലവില്‍ തിരുവനന്തപുരംബംഗളൂരു നിരക്ക് 1265 രൂപയായിരുന്നത് സേവനനികുതി കൂടി ചേര്‍ത്ത് ഇനി 1341 രൂപയാകും. ഞായറാഴ്ചകളില്‍ ഇത് 1431 ആയി വര്‍ധിക്കുകയും ചെയ്യും. ഇത്തരത്തില്‍ സേവന നികുതിയായി കിട്ടുന്ന മുഴുവന്‍ തുകയും കേന്ദ്രത്തിലേക്ക് അടക്കണം. ജൂണ്‍ മുതലുളള നികുതിയും മുന്‍കാല പ്രാബല്യത്തില്‍ അടക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇത് പാലിക്കേണ്ടി വന്നാല്‍ നിലവിലെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി വര്‍ധിക്കാന്‍ മാത്രമെ ഉപകരിക്കൂ.
https://www.facebook.com/Malayalivartha


























