ഹരിത കേരളം പദ്ധതിക്ക് തുടക്കമായി, ഗ്രാമങ്ങളും കലാലയങ്ങളും ഹരിതമാകണമെന്ന് മുഖ്യമന്ത്രി

ഹരിത കേരളം പദ്ധതിക്ക് തുടക്കമായി,സംസ്ഥാനത്തെ ഗ്രാമങ്ങളും കലാലയങ്ങളും ഹരിതമാകണമെന്ന് മുഖ്യമന്ത്രി വരുതലമുറയെ മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയാണിതെന്നും ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്ത് നെയ്യാറ്റിന്‍കരയിലെ കൊല്ലയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഒരു പുതിയ സംസ്‌കാരം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കുന്നത് വേണ്ടിയാണ് സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹരിത കേരളം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ്,
നടി മഞ്ജു വാര്യര്‍ തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ തലങ്ങളിലും ഇന്ന് ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നടന്നു
ഈ ചടങ്ങില്‍ ഉണരൂ.. ഉണരൂ.. ഇത് ഹരിതകേരളം...ഇത് ഹരിതകേരളം.. പ്രഭാവര്‍മ്മയുടെ വരികള്‍ ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില്‍ ലയിച്ചുചേര്‍ന്നതോടെ ഹരിതകേരളം പദ്ധതിക്ക് നവോന്‍മേഷമായി. ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ യേശുദാസ് ഗാനമാലപിച്ചത്.
ഈ പദ്ധതിയുടെ വിജയം കൃഷിയെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരുടേയും കൈകളിലാണെന്നും യേശുദാസ് പറഞ്ഞു. തനിക്ക് തന്നിട്ടുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കിരീടം തുരുമ്പുപിടിക്കാതിരിക്കണമെങ്കില്‍ എല്ലാവരും പദ്ധതിയുടെ ഭാഗമാകണമെന്നും യേശുദാസ് പറഞ്ഞു.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.ഈ പ്രായത്തിലും അക്കാര്യങ്ങള്‍ വളരെ ചിട്ടയോടെ പാലിക്കുന്നതിനാലാണ് നിങ്ങള്‍ക്കുമുന്നില്‍ ഇപ്പോഴും പാടുവാന്‍ സാധിക്കുന്നത്. നല്ല ഭക്ഷണത്തിന് നല്ല വിളകളും വേണം.താന്‍ ഇഷ്ടത്തോടെ ചെയ്യുന്ന കൃഷി പാടുക എന്നതാണ്. എന്നാലും തനിക്കാവുന്ന വിധത്തില്‍ കൃഷിയില്‍ പങ്കാളിയാകാമെന്നും യേശുദാസ് പറഞ്ഞു.തന്റെ സ്വകാര്യ ടാബ്ലറ്റില്‍ നോക്കിയാണ് യേശുദാസ് ഗാനമാലപിച്ചത്. അതും നവ്യാനുഭമായി. 
https://www.facebook.com/Malayalivartha


























