കേരളത്തോട് മുഖം തിരിക്കാന്‍ കേന്ദ്രം;ഇനിയൊന്നും പ്രതീക്ഷിക്കേണ്ട

എയിംസ് ഉള്‍പ്പെടെ കേരളത്തിന് യാതൊന്നും നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.കേരളത്തില്‍ ഭാവിയില്‍ ബിജെപി ജയിച്ചില്ലെങ്കിലും സാരമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.ബി ജെ പി യെ തരം കിട്ടുമ്പോഴൊക്കെ എതിര്‍ക്കുന്ന കേരള സര്‍ക്കാരിന് എന്തെങ്കിലും നല്‍കിയെന്ന് കരുതി അവരുടെ സ്വഭാവത്തില്‍ മാറ്റം വരാനിടയില്ലെന്ന് നരേന്ദ്ര മോദി കരുതുന്നു.
മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. കണ്ണൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ആരും തടഞ്ഞില്ലെന്ന പിണറായിയുടെ പ്രസ്താവന കേന്ദ്രം ഗൗരവമായാണ് എടുക്കുന്നത്.സംസ്ഥാനത്തെ ഉന്നത ബി ജെ പി നേതാക്കള്‍ കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചെങ്കിലും കേന്ദ്രം സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണ്.വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രം സഹായകരമായ നിലപാടാണ് പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് സ്വീകരിച്ചത്.എന്നാല്‍ കേരളത്തിന്റെ നിലപാട് അങ്ങനെയല്ലെന്നാണ് മോദി പറയുന്നത്.
നോട്ട് വിഷയത്തില്‍ കേരളം സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രത്തെ പ്രകോപിപ്പിച്ചു. സഹകരണ ബാങ്ക് വിഷയത്തിലും കേരളം കേന്ദ്ര സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിച്ചത്.ലാവ്‌ലിന്‍ കേസിലാണ് കേന്ദ്രത്തിന്റെ കളി ഇനി പ്രകടമാകാനിരിക്കുന്നത്. സി ബി ഐ കേസില്‍ നിലപാട് കര്‍ശനമാക്കുകയാണ്. അത് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നുണ്ട്. ഭോപ്പാല്‍ സംഭവം ഇതിന്റെ ബാക്കിയാണ്.
https://www.facebook.com/Malayalivartha