രണ്ടായിരം രൂപാ നോട്ട് ശേഖരിക്കരുത്; ഇനിയുമൊരു അബദ്ധം ഒഴിവാക്കാം; ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 2000 ത്തിന്റെ നോട്ട് പിന്‍വലിക്കും

പ്ലാസ്റ്റിക് മണിയില്‍ താത്പര്യമില്ലാത്തവര്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ യഥേഷ്ടം വാങ്ങി വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. കാരണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 2000 ത്തിന്റെ നോട്ട് പിന്‍വലിക്കും.
നോട്ടുകള്‍ ഇറക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന രീതിയായിരിക്കും കേന്ദ്രം പരീക്ഷിക്കുക. നോട്ടുകള്‍ വന്‍തോതില്‍ സൂക്ഷിക്കുന്ന പ്രവണത വ്യാപകമായതോടെയാണ് നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇത്തരത്തില്‍ അടിക്കടി നോട്ട് പിന്‍വലിക്കുകയാണെങ്കില്‍ മാത്രമേ പ്ലാസ്റ്റിക് മണി വ്യാപകമാവുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. ഡിജിറ്റല്‍ ഇന്ത്യാ കാമ്പയിനിന്റെ ഭാഗമായി പ്ലാസ്റ്റിക് മണി അഥവാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രചാരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
2000 രൂപയുടെ നോട്ട് താത്കാലികം മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ എസ്.ഗുരുമുര്‍ത്തി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നോട്ട് പുറത്തിറങ്ങുന്ന ദിവസം തന്നെ അതു ഉടന്‍ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.
2000 രൂപയുടെ നോട്ട് ഒരു താത്കാലിക പ്രതിഭാസമാണെന്നാണ് ഗുരുമൂര്‍ത്തി പറഞ്ഞത്. വലിയ വിലയുള്ള നോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
നോട്ട് പൂഴ്ത്തരുതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശിയോടെയാണ് നീങ്ങുന്നത്. 200 രുപയുടെയും 250 രുപയുടെയും നോട്ടുകള്‍ ഇറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചെറിയ നോട്ടുകള്‍ ഇറക്കിയാല്‍ അത് പൂഴ്ത്താനുള്ള സാധ്യത കറവാണെന്നും സര്‍ക്കാര്‍ കരുതുന്നു.
ബാങ്കുകള്‍ വന്‍തോതില്‍ നോട്ടുകള്‍ മാറി നല്‍കുന്നതും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അത്തരക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതായത് ബാങ്കുകള്‍ക്കു മേല്‍ ഒരു കണ്ണ് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഭാവിയില്‍ നോട്ട് പിന്‍വലിക്കുമ്പോള്‍ അത് ഒറ്റയടിക്ക് ചെയ്യാതിരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് കള്ള പണക്കാരെ സഹായിക്കുന്നതു പോലെയാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.
https://www.facebook.com/Malayalivartha