എല്ലാ ആരോപണവും സഹിച്ച് കൂടെ നിര്‍ത്തിയ സലിം രാജും ഉമ്മന്‍ ചാണ്ടിയെ ചതിച്ചു: ഉമ്മന്‍ ചാണ്ടിയുടെ സ്റ്റാഫ് എങ്ങനെ അദ്ദേഹത്തിന് എതിരായി

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴയ സഹപ്രവര്‍ത്തകരെല്ലാം അദ്ദേഹത്തിന് എതിരായതിനു പിന്നിലെ രഹസ്യം അന്വേഷിച്ച് പാഴൂര്‍ പടിപുരയില്‍ പോകേണ്ടതില്ല.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫ് രണ്ട് തട്ടിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉദാഹരണത്തിന് പത്രസംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിക്കാര്‍ പ്രസ് സെക്രട്ടറി ഉള്ളപ്പോള്‍ തന്നെ പത്ര സമ്മേളനവും മറ്റും പി.എ.ആയിരുന്ന ജോപ്പന്‍ നിര്‍വഹിക്കുമായിരുന്നു. ഇതെല്ലാം ഉമ്മന്‍ ചാണ്ടിയുടെ അറിവും സമ്മതത്തോടെയുമായാരുന്നു.
ഒരു പത്രപ്രവര്‍ത്തകനെ കൊണ്ട് ഉമ്മന്‍ ചാണ്ടി്ക്ക് ഒരു കാര്യം നേടണമെന്നു കരുതുക. അദ്ദേഹത്തെ ചിലപ്പോള്‍ കാണേണ്ട രീതിയില്‍ കാണേണ്ടി വരും. അത്തരം കാര്യങ്ങളൊന്നും പ്രസ് സെക്രട്ടറിയെ ഏല്‍പ്പിക്കില്ല.പകരം ജോപ്പനെ ഏല്‍പ്പിക്കും.നിരവധി മാധ്യമപ്രവര്‍ത്തകരുമായി ജോപ്പന് ഇത്തരത്തില്‍ ബന്ധമുണ്ടായിരുന്നു.ഇത് ഇങ്ങനെ തുടര്‍ന്നപ്പോള്‍ പത്ര കാര്യങ്ങള്‍ നോക്കിയിരുന്ന ഉന്നതനാണ് ജോപ്പനെ കുരുക്കിയതെന്ന് ജോപ്പന്‍ തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നതു പോലെ പത്ര ഉന്നതന്‍ ജോപ്പനു വച്ചത് ചാണ്ടിക്ക് കൊണ്ടു.
ഉമ്മന്‍ ചാണ്ടിയുടെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയായിരുന്ന നിയമവകുപ്പിലെ ഉദ്യോഗസ്ഥന്‍ അഴിമതിക്കേസില്‍ പ്രതിയായി ജേക്കബ് തോമസിന്റെ മുന്നില്‍ നിന്നും മുത്രം ഒഴിക്കുകയാണ്. ചേര്‍ത്തല സ്വദേശിയായ ഇദ്ദേഹം മുന്ന് വീടുകള്‍ക്ക് ഉടമയാണ്. ചാണ്ടിയുടെ ഓഫീസിലായിരിക്കുമ്പോഴും സി പി എമ്മുകാരെയാണ് ഇദ്ദേഹം സഹായിച്ചത്.പണം വെട്ടിപ്പ് കേസില്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
ചാണ്ടി മുങ്ങിയെങ്കില്‍ അതിനു കാരണക്കാര്‍ അദ്ദേഹത്തിന്റെ ഓഫീസ് തന്നെയാണ്. കോടി കണക്കിനു രൂപയാണ് അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു കൊണ്ടുപോയത്.
മുഖ്യമന്ത്രി ഫോണ്‍ ഉപയോഗിക്കാത്തതിന്റെ രഹസ്യം സലിം രാജ് പറഞ്ഞപോഴാണ് കേരളം മനസിലാക്കിയത്. സരിത മുഖ്യമന്ത്രിയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സലിം രാജ് പറഞ്ഞത് ഏതു തരത്തില്‍ അവസാനിക്കുമെന്ന് കണ്ടറിയാം.
സലിംരാജിന്റെ മൊഴി എ ഡി ജി പി ഹേമചന്ദ്രനെയും പ്രതിസന്ധിയിലാക്കി. ഹേമചന്ദ്രന്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ്.അതിനാലാണ് അദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയത്.
ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി ചരിത്രത്തില്‍ നിന്നു തന്നെ ഇല്ലാതാവുകയാണ്. അതിനിടെ താന്‍ കാരണം ബുദ്ധിമുട്ടിലായ സ്റ്റാഫിനെ ഉമ്മന്‍ ചാണ്ടി സഹായിച്ചില്ലെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha