ബാങ്കിലെ ജീവനക്കാരന്റെ മരണം ഗുരുതര ആരോപണങ്ങളുമായി ബിജെപി: കടകംപള്ളിയെ തിരിഞ്ഞു കുത്തുന്നത് വിഭാഗീയത

സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പത്തുകോടിയുടെ കള്ള പണ നിക്ഷേപം കടകംപള്ളി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിലുണ്ടെന്ന ആരോപണത്തിന് പിന്നില്‍ സി പി എമ്മിലെ വിഭാഗീയതയാണെന്ന് സൂചന. അതിനിടെ കടകംപള്ളി ബാങ്കിലെ ജീവനക്കാരന്റെ മരണം കടകം പള്ളിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തി.ബാങ്ക് പ്രസിഡന്റും പ്രമുഖ സി പി എം നേതാവുമായ എസ്.പി.ദീപക് മരിച്ച ജീവനക്കാരനുമായി മരണത്തിനു തലേന്ന് മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.ചുരുക്കത്തില്‍ ജീവനക്കാരന്റെ മരണം മന്ത്രിയുടെ തലയില്‍ ചാരാനാണ് നീക്കം. ഇതിനു പിന്നില്‍ സി പി എമ്മിനാണ് ഏറെ താത്പര്യമെന്നും അറിയുന്നു.
ഒരു മന്ത്രിക്ക് കടകംപള്ളി ബാങ്കില്‍ 10 കോടിയുടെ കള്ള പണ നിക്ഷേപമുണ്ടെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍ തൊട്ടുപിന്നാലെ ആരോപണ വിധേയന്‍ കടകംപള്ളിയാണെന്ന് സാമുഹൃമാധ്യങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു.
കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരത്ത് ഗ്രൂപ്പ് സജീവമാണ്. എസ് എഫ് ഐ നേതാവായിരുന്ന എസ്.പി.ദീപക്കാണ് ആരോപണ വിധേയമായ ബാങ്കിന്റെ പ്രസിഡന്റ്. കടകംപള്ളി ബാങ്ക് സി പി എമ്മിന്റെ ഉറച്ച കോട്ടയാണ്. അവിടെ ആര്‍ക്കൊക്കെ നിക്ഷേപമുണ്ടെന്ന കാര്യം പുറത്തറിയണമെങ്കില്‍ അത് പാര്‍ട്ടി വഴി തന്നെയാവണം. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമാണ് സഹകരണ ബാങ്കുള്ളിലെ നിയമനരീതി.പാര്‍ട്ടി സഖാക്കള്‍ക്കു മാത്രമേ അവിടെ നിയമനം ലഭിക്കുകയുള്ളു. അത്രയും രഹസ്യമായിട്ടാണ് സഹകരണ ബാങ്കുകളില്‍ കാര്യം നടക്കുന്നത്. അതു കൊണ്ടു തന്നെയാണ് സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ അതിശക്തമായി മുന്നോട്ടു വന്നത്.
ജൂനിയര്‍മാരായ സി പി എം നേതാക്കള്‍ക്കു പോലും കടകംപള്ളി മെച്ചപ്പെട്ട സ്ഥാനമാനങ്ങള്‍ വാങ്ങി നല്‍കിയപ്പോഴും ദീപക്കിനെ പോലുള്ളവരെ അവഗണിച്ചിരുന്നു.തിരുവനന്തപുരം മേയറായ പ്രശാന്ത് കടകംപള്ളിയുടെ നോമിനിയാണ്. പ്രശാന്തിനെ പോലൊരു ജൂനിയറെ തിരുവനന്തപുരം മേയറാക്കിയപ്പോള്‍ ദീപക്കിനെ കടകംപള്ളി അവഗണിക്കുകയായിരുന്നു. ദീപക്കിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഐ.ബി.സതീഷ് എം എല്‍ എ യായി.വളരെ പെട്ടെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ആരോപണ വിധേയനായത്. വൈദ്യുതി മന്ത്രിയായിരിക്കെ ആതിരപ്പള്ളി വിവാദം ഒഴിച്ചു നിര്‍ത്തിയാല്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാന്ന് അദ്ദേഹം കാഴ്ചവച്ചിരുന്നത്.അതിനിടെയാണ് ആരോപണത്തില്‍ പെട്ടത്.
കെ സുരേന്ദ്രനെ സംബന്ധിച്ചടത്തോളം നഷ്ടപ്പെടാന്‍ ഒന്നുമില്ല. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ ബി ജെ പി നേതാവിനു മടിയുമില്ല. വേണമെങ്കില്‍ സിബിഐ അന്വേഷണം വരെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടേക്കാം.വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പറഞ്ഞതു പോലെ കടകംപള്ളി ആരോപണ വിധേയനാകുമ്പോള്‍ അദ്ദേഹം സഹകരണ മന്ത്രിയായി. ആരോപണത്തിന്റെ മറ്റ് കൂട്ടാന്‍ പുതിയ സ്ഥാനാരോഹരണം സഹായിക്കും.
https://www.facebook.com/Malayalivartha