'പുലിമുരുകന്‍ 100 കോടി നേടാന്‍ കാരണം അന്യായമായ ടിക്കറ്റ് നിരക്ക്'; സിനിമാക്കാര്‍ തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്ന് ഗണേഷ്‌കുമാര്‍

സിനിമാ സംഘടനകളെ നിലക്കുനിര്‍ത്തണം. മലയാള സിനിമകളുടെ റിലീസ് അടക്കമുളളവ നിര്‍ത്തിവെച്ച സിനിമ പ്രതിസന്ധിയില്‍ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍. സിനിമാക്കാര്‍ തന്നെയാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. വട്ടീല്‍ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാക്കാര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമ പച്ചപിടിച്ചാല്‍ സമരമെന്നത് സ്ഥിരമായി. സിനിമ വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടണം.
തമിഴ്‌നാട്ടിലെ പോലെ ഇവിടെയും ഇതിനായി നിയമം കൊണ്ടുവരണം. ടിക്കറ്റ് നിരക്കുകള്‍ 350 മുതല്‍ 500 വരെ ചുമത്തുന്നത് അന്യായമാണ്. പുലിമുരുകന്‍ 100 കോടിയെന്ന റെക്കോഡ് കളക്ഷന്‍ നേടാന്‍ കാരണം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രതിസന്ധിയില്‍ ഇന്ന് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സിനിമ വ്യവസായത്തില്‍ ഇടപെടണമെന്ന ഗണേഷ്‌കുമാറിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
പാലക്കാട് വടക്കഞ്ചേരി ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha