വാഹന ഉടമകളുടെ നികുതി ഭാരം വര്‍ധിപ്പിക്കുന്ന ഹരിതനികുതി ജനുവരി മുതല്‍; മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഒഴിവാക്കി

15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി ബാധകമാക്കുന്നത്. മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഹരിതനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന നാലോ അതില്‍ക്കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്കു 300 രൂപയും ഹെവി വാഹനങ്ങള്‍ക്കു 400 രൂപയുമാണ് ഓരോ വര്‍ഷവും ഹരിത നികുതിയായി അടയ്‌ക്കേണ്ടത്. പരിശോധനകളില്‍ ഹരിത നികുതി അടച്ചിട്ടില്ലെന്നു പോലീസോ മോട്ടോര്‍ വാഹന വകുപ്പോ കണ്ടെത്തിയാല്‍ 100 രൂപയാണു പിഴ.
ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ഭാവിയില്‍, നിശ്ചിത കാലത്തേക്കു നിരത്തില്‍ ഇറക്കേണ്ടെന്ന് ഉടമ തീരുമാനിക്കുന്ന വാഹനങ്ങള്‍ക്കു റോഡ് നികുതി ഒഴിവാക്കുന്നതിനായുള്ള അപേക്ഷയുടെ (ജി ഫോം) മാനദണ്ഡങ്ങളിലും മാറ്റം വരുത്തി. ഇത്തരം സ്‌റ്റോപ്പേജ് ഇന്റിമേഷന്‍ അപേക്ഷകള്‍ ഇനി മുന്‍കൂറായി സമര്‍പ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണം.
https://www.facebook.com/Malayalivartha