നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം പാറശാലയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാവിലെ ആറുമണിയോടെ പാറശാലക്കടുത്തുള്ള ഇടിച്ചക്കപ്ലാംമൂട്ടിലാണ് സംഭവം. കരമന സ്വദേശികളായ ബാലസുബ്രഹ്മണ്യം, പാര്‍വതി എന്നിവരാണ് മരിച്ചത്.
പാര്‍വതിയുടെ മകള്‍ ചിത്രയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മകന്‍ കൃഷ്ണമൂര്‍ത്തിക്ക് നിസ്സാരപരുക്കേറ്റു. ശിവകാശിയിലുള്ള ബന്ധുവീട്ടില്‍ പോയി കരമനയിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കൃഷ്ണമൂര്‍ത്തിയാണ് വാഹനം ഓടിച്ചിരുന്നത്.
https://www.facebook.com/Malayalivartha