മഞ്ചേരി കോളജിലും ക്രൂര റാഗിങ്; 21 എംബിബിഎസ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു, അംഗീകാരം നഷ്ടമായേക്കും

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 21 സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികളെ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്ന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തു. റാഗിങ്ങുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ പ്രത്യേക സമിതിക്കു രൂപം നല്‍കി. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്ന പരാതിയിലാണ് 21 പേര്‍ക്കെതിരെ നടപടി. രണ്ടാംവര്‍ഷ, മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗമായ ഹോസ്റ്റലില്‍ വച്ച് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ നഗ്‌നരാക്കി, ശുചിമുറിയിലെ വെളളം കുടിപ്പിച്ചു, ശുചിമുറി ബലമായി കഴുകിച്ചു തുടങ്ങിയ പരാതികളാണുളളത്.
സംഭവം അന്വേഷിക്കാന്‍ മൂന്നു പ്രൊഫസമാര്‍ അടങ്ങുന്ന സമിതിയെ പ്രിന്‍സിപ്പല്‍ എം മോഹനന്‍ ചുമതലപ്പെടുത്തി. സംഭവം ആന്റി റാഗിങ് സെല്ലും സമാന്തരമായി അന്വേഷിക്കുന്നുണ്ട്. 42 ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണു പരാതിക്കാര്‍. പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണന്നു തെളിഞ്ഞാല്‍ കുടുതല്‍ നടപടിയുണ്ടാകും. മെഡിക്കല്‍ കോളജില്‍ റാഗിങ് റിപ്പോര്‍ട്ട് ചെയ്താല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടമാകാന്‍ കാരണമായേക്കും.
https://www.facebook.com/Malayalivartha