പോളിടെക്‌നിക് കോളേജില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നാട്ടകം സര്‍ക്കാര്‍ പോളിടെക്‌നിക് കേളേജില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാര്‍ത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha