മിനിമം നിരക്ക് ഒരു രൂപ കൂട്ടിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു

കെഎസ്ആര്‍ടിസിയില്‍ മിനിമം നിരക്ക് ഒരു രൂപ കൂട്ടിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. കെടുകാര്യസ്ഥതയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് പ്രധാന കാരണം. അതിന് പരിഹാരം കാണാതെ യാത്രക്കാരുടെ മേല്‍ കൂടുതല്‍ ഭാരം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ തന്നെ കെഎസ്ആര്‍ടിസിയുടെ കളക്ഷനില്‍ വന്‍ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അത് വര്‍ദ്ധിപ്പിക്കാനേ നിരക്ക് വര്‍ദ്ധനവ് ഉപകരിക്കുകയുള്ളൂ. യാത്രക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് കൂടുതലായി അകലും. നിരക്ക് വര്‍ദ്ധനവിലൂടെ കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറയ്ക്കാനാവില്ലെന്ന് മുന്‍അനുഭവങ്ങള്‍ തെളിയിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡീസല്‍ വിലയില്‍ കുറവ് വന്നതിനെത്തുടര്‍ന്ന് 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ കുറച്ച മിനിമം നിരക്കാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഡീസല്‍ വില വര്‍ദ്ധിച്ചതാണ് കാരണമെങ്കില്‍ അതിന്മേല്‍ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വക കാണാതെ നട്ടം തിരിയുന്ന കോര്‍പ്പറേഷനില്‍ നിരക്ക് വര്‍ദ്ധനവിലൂടെ കളക്ഷനില്‍ വീണ്ടും ഇടിവുണ്ടായാല്‍ സ്ഥിതി ഗുരുതരമാവുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha