ഇനി മുതല്‍ മെഡിക്കല്‍ കോഴ്‌സുകള്‍ക്കു പ്രവേശനം നീറ്റ് റാങ്ക് പട്ടികയില്‍ നിന്നു മാത്രം; മെഡിക്കല്‍ കോളേജുകളില്‍ 105 പുതിയ തസ്തികകള്‍

വരുന്ന അധ്യയനവര്‍ഷം മുതല്‍ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് നീറ്റ് റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നല്‍കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 201718 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിങ് ഒഴികെ മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളിലാണു കേരളത്തിനു പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തെണ്ടെന്നു തീരുമാനിച്ചത്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ 105 തസ്തികകള്‍ സൃഷ്ടിക്കും. 50 ഡോക്ടര്‍മാര്‍, 55 സ്റ്റാഫ് നേഴ്‌സുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി കാലാവധി 2017 ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. കാലാവധി 2016 ഡിസംബര്‍ 31ന് അവസാനിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ് നിരക്കു സ്വകാര്യ ബസുകളുടേതിനു തുല്യമാക്കാനും തീരുമാനമായി. ഇതനുസരിച്ചു മിനിമം ചാര്‍ജ് ഏഴുരൂപയാകും. ഡീസല്‍ വില കുറഞ്ഞതിനെത്തുടര്‍ന്നു നേരത്തെ ഓര്‍ഡിനറി ബസുകളില്‍ നിരക്ക് ഓരോ രൂപ കുറച്ചിരുന്നു. എന്നാല്‍, സ്വകാര്യ ബസുകള്‍ നിരക്കു കുറച്ചിരുന്നില്ല. ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നിരക്കു കൂട്ടാന്‍ കെഎസ്ആര്‍ടിസി നിര്‍ബന്ധിതരാകുകയായിരുന്നു. നേരത്തെ, മിനിമം നിരക്ക് 9 രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു.
https://www.facebook.com/Malayalivartha