Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ഒരു വയസുള്ള കുട്ടിയുടെ മൃതദേഹം മറവു ചെയ്തു; ബിഹാറിത്തൊഴിലാളി ഒരു വര്‍ഷമായി ജയിലില്‍; രക്ഷിക്കാന്‍ വഴി കാണാതെ ഭാര്യയും മക്കളും

23 DECEMBER 2016 06:04 PM IST
മലയാളി വാര്‍ത്ത

വിശ്വാസമനുസരിച്ച് ഒരു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മറവു ചെയ്യാന്‍ കൂട്ടുപോയ ബിഹാര്‍ സ്വദേശിയായ യുവാവിനെ പോലീസ് ജയിലില്‍ അടച്ചു. ഇയാളെ രക്ഷിക്കാന്‍ കഴിയാതെ ഭാര്യയും അഞ്ച് മക്കളും ബുദ്ധിമുട്ടുന്നു. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ സേമ്രഹാസ് വില്ലേജില്‍ ആശ(31)യാണ് ഭര്‍ത്താവ് തനോജ്പ്രമോദി(36)നെ രക്ഷിക്കാന്‍ വഴിയില്ലാതെ ചെറിയനാട്ട് മക്കളുമൊത്ത് സഹോദരനോടൊപ്പം ചെറിയ വാടകമുറിയില്‍ കഴിയുന്നത്.
തനോജ്പ്രമോദ് മുമ്പ് കായംകുളത്ത് ലോഡിങ് തൊഴിലാളിയായിരുന്നു. അവിടെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. ലോഡ്ജിലെ മറ്റു മുറികളില്‍ ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിച്ചിരുന്നു. ഇതില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ബസുദേവ്പ്രതിഭാദേവി ദമ്പതികളുടെ ഒരു വയസുള്ള കുട്ടി കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മരിച്ചു. 
ഇവരുടെ വിശ്വാസം അനുസരിച്ച് കുട്ടികള്‍ മരിച്ചാല്‍ കടല്‍ക്കരയിലോ ജലാശയത്തിനു സമീപമോ മൃതദേഹം മറവു ചെയ്യുന്ന രീതിയുണ്ട്. വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന് സമീപം കായംകുളം കായലിന്റെ തീരത്ത് മൃതദേഹം മറവുചെയ്തു. കെട്ടിടത്തിന്റെ ഉടമ കുട്ടിയുടെ മാതാപിതാക്കളുടെ സഹായത്തിനായി തൊട്ടടുത്ത മുറിയിലെ താമസക്കാരനായ തനോജ്പ്രമോദിനെ ഇവര്‍ക്കൊപ്പം അയച്ചു. 
പകല്‍ വെളിച്ചത്തില്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ മൃതദേഹം മറവുചെയ്തു. എന്നാല്‍ നാലു ദിവസം കഴിഞ്ഞ് കുട്ടിയുടെ മരണത്തില്‍ സംശയം ഉണ്ടെന്ന് ആരോ ഫോണില്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളായ ബസുദേവിനെയും പ്രതിഭാദേവിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരാഴ്ച കഴിഞ്ഞ് കൂട്ടുപോയ തനോജ്പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ എന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയതെങ്കിലും പോലീസ് ഇയാളെയും കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷം കഴിഞ്ഞിട്ടും കോടതിയില്‍ നിന്ന് ജാമ്യം എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
തനോജ്പ്രമോദിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം എന്താണെന്ന് പോലീസ് ഭാര്യയോടോ ബന്ധുക്കളോടോ വെളിപ്പെടുത്തുകയും ചെയ്തിട്ടില്ല. ഭാര്യ ആശ, മക്കളായ അഭയകുമാര്‍(10), കുശ്ബുകുമാരി (അഞ്ച്) എന്നിവരോടൊപ്പം ചെറിയനാട്ട് താമസിച്ച് ഭര്‍ത്താവിന്റെ മോചനം കാത്തുകഴിയുകയാണ്. 
മറ്റു മക്കളായ രാജനന്ദിനി(12), ഗോള്‍ഡികുമാരി(എട്ട്), റോന്‍ഷന്‍കുമാരി(എട്ട്) എന്നിവര്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കൊപ്പം ബീഹാറിലാണ്. സാമ്പത്തിക പ്രയാസവും ഭാഷാപ്രശ്‌നവും മൂലം തങ്ങളുടെ ദുരവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ പോലും ഇവര്‍ക്ക് ആവുന്നില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ വെള്ള കാറിൽ അതീവ രഹസ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തിരുവനന്തപുരത്ത്; പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യൽ; അറസ്റ്റുണ്ടായാൽ ജയിലിൽ അടയ്ക്കാനാകില്ല  (10 minutes ago)

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (4 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (5 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (5 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (5 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (6 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (6 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (6 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (6 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

Malayali Vartha Recommends