പോലീസിന്റെ നടപടിയില്‍ പാര്‍ട്ടി നിലപാട് കടുപ്പിക്കുന്നു: ഹേമചന്ദ്രന് പോലീസ് തലപ്പത്തേക്ക്?
ഡി ജി പി ഹേമചന്ദ്രനെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി യാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നു. ഡി ജി പി ലോകനാഥ് ബഹ്റ കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോകുമ്പോഴായിരിക്കും നിയമനം.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബഹ്റ കേന്ദ്രത്തില്‍ പോകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ബഹ്റയെ ഒഴിവാക്കണമെന്ന ആവശ്യം സി പി എമ്മില്‍ ശക്തമാണ്. പാര്‍ട്ടിയുടെ പോലീസ് നയങ്ങള്‍ക്ക് അനുസൃതമായല്ല ഡി ജി പി പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.കോടിയേരിയും വി എസും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് നയത്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്.ഒടുവില്‍ പിണറായിക്ക് തന്നെ ബഹ്റക്കെതിരെ പറയേണ്ടി വന്നു.അതേ സമയം സിബി ഐ സപ്യൂട്ടേഷന് ശ്രമിക്കുന്ന ബഹ്റയെ പിണക്കാന്‍ പിണറായിക്ക് താത്പര്യമില്ല.ലാവ്ലിന് കേസ് സിബിഐയുടെ പരിഗണനയിലാണ്.
ജേക്കബ് തോമസിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു.എന്നാല്‍ പിന്നീട് തീരുമാനം വേണ്ടെന്നു വച്ചു.ജേക്കബ് തോമസിന് തന്ത്രപ്രധാന തസ്തിക നല്കിയാല് സംഭവിച്ചേക്കാവുന്ന അപകടം സര്‍ക്കാര്‍ മനസിലാക്കിയിരുന്നു. ഹേമചന്ദ്രനെ മാറ്റുമ്പോള്‍ ജേക്കബ തോമസിന് കൂടുതല്‍ നല്ല പദവി നല്‍കാനിടയുണ്ട്. ചിലപ്പോള്‍ ഇന്റലിജന്‍സ് മേധാവി സ്ഥാനം നല്‍കിയേക്കാം.
ബെഹ്റയെ സ്വയം ഒഴിഞ്ഞു പോകാന്‍ സര്‍ക്കാര്‍ അനുവദിക്കും.കാരണം സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ ജിഷയുടെ ഘാതകരെ പിടികൂടി സര്‍ക്കാരിന്റെ ഇമേജ് കാത്തത് ബഹ്റയാണ്. മാത്രവുമല്ല ആരുമായും ഉടക്കുന്ന ഉദ്യോഗസ്ഥനല്ല ബഹ്റ .
ബഹ്റ ക്ക് നിയമാനുസരണം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.ദേശീയ ഗാനത്തെ നിന്ദിക്കുന്നവരെ എങ്ങനെയാണ് അദ്ദേഹത്തിന് പിന്തുണക്കാന്‍ കഴിയുക? സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ബഹ്റ ക്ക് കേന്ദ്ര സര്‍ക്കാരിനോടാണ് മറുപടി പറയേണ്ടത്. മാത്രവുമല്ല കേന്ദ്രത്തിലേക്ക് പോകാന്‍ അദ്ദേഹം ശ്രമിക്കുകയുമാണ്.തെരുവുനായ വിഷയത്തിലും ബഹ്റ ഇതേ മട്ടില്‍ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോള്‍ ഫയര്‍ഫോഴ്സ് മേധാവിയാണ് ഹേമചന്ദ്രന്.
https://www.facebook.com/Malayalivartha