യുവാക്കള്‍ എന്തുകൊണ്ട് വേഗത്തില്‍ വിവാഹിതരാകുന്നു?

യുവാക്കള്‍ വളരെ വേഗത്തില്‍ ഇപ്പോള്‍ വിവാഹിതരാകുന്നുണ്ട്. 25 വയസില്‍ വിവാഹിതരാകുന്നവരും കുറവല്ല. എന്നാല്‍ എന്താണ് ഇതിനു കാരണം എന്നതു സംബന്ധിച്ച് ഒരു മാട്രിമോണി സര്‍വീസ് നടത്തിയ സര്‍വേയില്‍ ലഭ്യമായ വിവരം രസകരവും ചിന്തിപ്പിക്കുന്നതുമാണ്. വിവാഹം തങ്ങളെ വൈകാരികമാക്കുമെന്നും സാമ്പത്തികമായി സ്ഥിരതയുള്ളവരാക്കുമെന്നും യുവാക്കള്‍ കരുതുന്നു. അതുകൊണ്ടാണ് കൂടുതല്‍ കാത്തിരിക്കാതെ അവര്‍ വളരെ വേഗത്തില്‍ വിവാഹിതരാകുന്നതെന്നാണ് സര്‍വേയില്‍ വ്യക്തമായത്.
ഒരു മാട്രിമോണി സര്‍വീസ് അടുത്തിടെ ഒരു സര്‍വേ നടത്തിയിരുന്നു. വിവാഹത്തോട് അവിവാഹിതര്‍ക്കുള്ള ചിന്തയും വിചാരവും എന്താണെന്നു മനസ്സിലാക്കുന്നതിനായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 20.5 ശതമാനം യുവാക്കളും 23.1 ശതമാനം യുവതികളും വിവാഹിതരാകാന്‍ കൂടുതല്‍ കാലം കാത്തിരിക്കാനാകില്ലെന്ന മറുപടിയാണ് നല്‍കിയത്. 10.3 ശതമാനം യുവാക്കളും 12.2 ശതമാനം യുവതികളും നല്‍കിയ മറുപടി വിവാഹിതരാകുന്നതു തനിക്കു വേണ്ടിയല്ല എന്നായിരുന്നു. അതേസമയം 18.2 ശതമാനം പുരുഷന്‍മാരും 13.2 ശതമാനം സ്ത്രീകളും വിവാഹം കഴിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന മറുപടിയും നല്‍കി.
തനിക്കു വേണ്ടിയല്ല വിവാഹം ചെയ്യുന്നതെന്ന മറുപടി നല്‍കിയവരില്‍ 35.1 ശതമാനം 27.2 ശതമാനം സ്ത്രീകളും എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മറുപടി നല്‍കിയത് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നായിരുന്നു. 23 ശതമാനം പുരുഷന്‍മാരും 21 ശതമാനം സ്ത്രീകളും വിവാഹം എന്ന വ്യവസ്ഥിതിയില്‍ വിശ്വാസമില്ലെന്നു മറുപടി നല്‍കി. 26.3 ശതമാനം യുവാക്കളും 20.3 ശതമാനം യുവതികളും നല്‍കിയ മറുപടി ദീര്‍ഘകാലം കമ്മിറ്റഡ് ആയിരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു. 15.4 ശതമാനം യുവാക്കളെയും 31.2 ശതമാനം യുവതികളെയും ഭയം കീഴടക്കിയിരിക്കുകയാണ്.
വിവാഹിതരാകുന്നതു കൊണ്ടുള്ള ഗുണത്തെ കുറിച്ച് ചോദിച്ച 25.7 ശതമാനം പുരുഷന്‍മാരും 34.7 ശതമാനം സ്ത്രീകളും പറഞ്ഞ മറുപടി വൈകാരിക ബന്ധം ഉണ്ടാകുമെന്നാണ്. 33.7 ശതമാനം പുരുഷന്‍മാരും 20.1 ശതമാനം സ്ത്രീകളും സാമ്പത്തിക സ്ഥിരത എന്ന മറുപടി നല്‍കി. 40.6 പുരുഷന്‍മാരും 45.2 സ്ത്രീകളും നല്‍കിയ മറുപടി ജീവിതകാലം മുഴുവന്‍ ഒരു കൂട്ട് ലഭിക്കും എന്നായിരുന്നു. ഓണ്‍ലൈന്‍ ആയിട്ടാണ് സര്‍വേ നടത്തിയത്. 14,700ല്‍ അധികം മറുപടികളാണ് ലഭിച്ചത്. 47 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷന്‍മാരും മറുപടി നല്‍കിയത്. 25 മുതല്‍ 32 വയസുവരെയുള്ള അവിവാഹിതരായ യുവാക്കള്‍ക്കിടയിലായിരുന്നു സര്‍വേ.
https://www.facebook.com/Malayalivartha