പെന്‍ഷനുമില്ല, റേഷനില്ല; ധനമന്ത്രി സുഖചികിത്സയില്‍, മുഖ്യന്‍ ഗള്‍ഫിലും

റേഷനരിപോലും ലഭിക്കാതെ ജനം നട്ടംതിരിയുമ്പോള്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സുഖചികിത്സയില്‍. പന്ത്രണ്ടിനാണ് തോമസ് ഐസക് ഇവിടെ എത്തിയത്. 29 വരെ ചികിത്സ തുടരും. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന സമയത്താണിത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ തന്റെ തലയിലിട്ട് മുഖ്യമന്ത്രിയും കൂട്ടരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിലുള്ള പ്രതിഷേധമാണ് തോമസ് ഐസക്കിന്റെ ചികിത്സ.
https://www.facebook.com/Malayalivartha