കേരളത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ചരമക്കുറിപ്പ് തയ്യാറാക്കുന്നതിന് തുല്യമാണെന്ന് ജിഗ്‌നേഷ് മേവാനി

കേരളത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ചരമക്കുറിപ്പ് തയ്യാറാക്കുന്നതിന് തുല്യമാണെന്ന് ജിഗ്‌നേഷ് മേവാനി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സിഎസ്ഡിഎസ് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. ദളിതുകളെ പോലെ മുസ്ലിംങ്ങളും ഒരേ തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നുവെന്നും ജിഗ്‌നേഷ് മേവാനി യോഗത്തില്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. എന്നാല്‍ ആ സര്‍ക്കാരും ദളിതുകളെ വഞ്ചിച്ചുവെന്നു ജിഗ്‌നേഷ് പറഞ്ഞു. എന്തു വില കൊടുത്തും സിഎസ്ഡിഎസിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. കുടുംബ സംഗമ സമ്മേളനം മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ പിസി ജോര്‍ജ്, രാജു എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha