എം എം മണിക്ക് മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷം

വധക്കേസിലെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം എം മണി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണിക്കു മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹം രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സംസ്ഥാന സര്‍ക്കാരിനു പൊലീസിനു മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്തു പൊലീസ് രാജാണു നടക്കുന്നത്. പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പ്രതിപക്ഷം മാത്രമല്ല ഇതേക്കുറിച്ചു വിമര്‍ശനം നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വരെ പൊലീസിനെ കുറ്റപ്പെടുത്തി.
അദ്ദേഹത്തിനു മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാണു പൊലീസിനെ കുറ്റപ്പെടുത്തുന്നത്.
ബിജെപിയും ആര്‍എസ്എസും നല്‍കുന്ന പരാതികളില്‍ പൊലീസ് വേഗത്തില്‍ കേസുകളെടുക്കും. മറ്റുള്ളവരുടെ പരാതികളില്‍ മെല്ലെപ്പോക്കും. ആര്‍എസ്എസ് അജണ്ടയാണോ പിണറായി വിജയന്‍ നടപ്പാക്കുന്നത്? നിലമ്ബൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം എന്താണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണം. - ചെന്നിത്തല പറഞ്ഞു.
ക്രിസ്മസ് സീസണില്‍ സംസ്ഥാനത്ത് അരി വിതരണം മുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 14.25 ലക്ഷം ടണ്‍ അരി എഫ്‌സിഐ ഗോഡൗണുകളില്‍ എത്തിയിട്ട് അന്‍പതു ദിവസമായി. അട്ടിക്കൂലിയുടെ പേരില്‍ അരി കെട്ടിക്കിടക്കുകയാണ്. അരി പോലും വിതരണം ചെയ്യാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ല. ക്രിസ്മസ് ചന്തകള്‍ നാമമാത്രമായി. പൊതുവിപണിയില്‍ അരിക്കു കിലോഗ്രാമിന് അഞ്ചു മുതല്‍ എട്ടു രൂപ വരെ വര്‍ധിച്ചതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























