രാഷ്ട്രപതിക്ക് സ്വാഗതമേകി സമരവേലിയേറ്റം; പൊറുതിമുട്ടി ജനം

ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനായി രാഷ്ട്രപതി പ്രണബ്കമാര്‍ മുഖര്‍ജി തിരുവനന്തപുരത്തെത്തമ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നത് സമര വേലിയേറ്റം. എല്‍.ഡി.എഫ്. കേന്ദ്ര സര്‍ക്കാരിനെതിരെയും ബി ജെ പി സംസ്ഥാന സര്‍ക്കാരിനെതിരെയും സമരരംഗത്തണ്ട്. പ്രണബ് മുഖര്‍ജിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ചീമുട്ടയെറിയാന്‍ നേരം തികയാത്തതിനാല്‍ സമരം ചെയ്യാന്‍ സമയമില്ല.
അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരത്തിലെത്തുന്നവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ചേര്‍ന്ന് ബുദ്ധിമുട്ടിക്കുന്ന ദിവസമാണ് വ്യാഴാഴ്ച. രാഷ്ട്രപതിയുടെ സന്ദര്‍ശനം കാരണം വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. അതിനിടയിലാണ് സെക്രട്ടേറിയറ്റ് നടയില്‍ കുമ്മനം രാജശേഖരന്‍ സമരം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഉപവാസ സമരം സ്റ്റാച്ചുവിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കും.സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന വിവിധ നയങ്ങള്‍ക്കെതിരായ സമരം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി .
രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മനുഷ്യച്ചങ്ങല കേരളത്തിന്റെ ഗതാഗതം താറുമാറാക്കും. ഉച്ചമുതല്‍ ചങ്ങലക്ക് എത്തിച്ചേരുന്ന വാഹനങ്ങള്‍ കൊണ്ട് നഗരങ്ങളും ഗ്രാമങ്ങളും നിറയും. ബസ് ഗതാഗതം താളം തെറ്റും.
രാജ് മോഹന്‍ ഉണ്ണിത്താനും മുരളീധരനും തമ്മിലുള്ള യുദ്ധം ഇന്നും തുടരുകയാണെങ്കില്‍ അതിന്റെ വകയായുള്ള ഗതാഗതക്കുരുക്കും ജനങ്ങള്‍ അനുഭവിക്കേണ്ടി വരും.
ഇത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ എന്താണ് തെറ്റു ചെയ്തതെന്ന് പാവം ജനത്തിനറിയില്ല.നോട്ടിന്റെ പേരില്‍ ഇത്രയധികം ബുദ്ധിമുട്ടുകള്‍ സഹിച്ച ജനത്തിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. വോട്ടു ചെയ്ത് ഇവരെയൊക്കെ ഭരണത്തിലേറ്റി എന്ന തെറ്റു മാത്രമാണ് ജനങ്ങള്‍ ചെയ്തത്.
https://www.facebook.com/Malayalivartha