ഒരു പവന്റെ മോതിരവും, സ്മാര്‍ട്ട്‌ഫോണും ശ്രീപത്മനാഭ തിയറ്ററില്‍ ഉടമസ്ഥരെ കാത്തിരിക്കുന്നു

ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു മുന്നോടിയായി ശ്രീപത്മനാഭ തിയറ്റര്‍ വൃത്തിയാക്കുമ്പോഴാണു ഒരു പവന്റെ ഒരു മോതിരം തിയറ്റര്‍ ജീവനക്കാര്‍ക്കു ലഭിച്ചത്. ചലച്ചിത്രമേള നടന്നുകൊണ്ടിരിക്കെയാണ് ദേവിപ്രിയയില്‍നിന്നും മൊബൈല്‍ ഫോണ്‍ ഒരു ഡെലിഗേറ്റിനു ലഭിച്ചത്. ഇവര്‍ ഇതു തിയറ്റര്‍ ജീവനക്കാരെ ഏല്‍പിച്ചു. സാധാരണ ഇത്തരത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ ലഭിച്ചാല്‍ അടുത്തദിവസം തന്നെ ഇതിന്റെ ഉടമസ്ഥര്‍ എത്താറുണ്ടെന്ന് ശ്രീപത്മനാഭ തിയറ്റര്‍ ഡയറക്ടര്‍ ഗിരീഷ് ചന്ദ്രന്‍ പറഞ്ഞു.
ഇത്രയും ദിവസമായിട്ടും പ്രസ്തുത ഫോണില്‍ ഇന്‍കമിങ് കോളുകള്‍ ഒന്നും വന്നിട്ടില്ല. ഫോണ്‍ ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ഉടമസ്ഥനെ ബന്ധപ്പെടുന്നതിനായി ഇതിലുള്ള മറ്റു നമ്പരുകള്‍ എടുക്കാനും സാധിക്കുന്നില്ല. ഉടമസ്ഥര്‍ അടയാളസഹിതം എത്തിയാല്‍ മോതിരവും മൊബൈല്‍ ഫോണും കൈമാറും. അല്ലാത്തപക്ഷം അടുത്ത ദിവസം ഇതു പൊലീസിനു കൈമാറുമെന്നും ഗിരീഷ് ചന്ദ്രന്‍ പറഞ്ഞു.
്ഒരു പവന്റെ മോതിരവും സാംസങ്ങിന്റെ ഇരുപതിനായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണും കിഴക്കേകോട്ട ശ്രീപത്മനാഭ തിയറ്റര്‍ കോംപ്ലക്‌സില്‍ ദിവസങ്ങളായി ഉടമസ്ഥനാരാണെന്നറിയാതെ ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha