സര്‍ക്കാര്‍ വരുമാനം 427 കോടി കുറഞ്ഞു; പുതുവര്‍ഷത്തില്‍ ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങും

നോട്ട് പ്രതിസന്ധി സംസ്ഥാനത്തെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ സര്‍ക്കാര്‍ വരുമാനം 427 കോടി കുറഞ്ഞു.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നാണ് നികുതി വരുമാനം കുറഞ്ഞത്. വാണിജ്യനികുതി മാത്രം 200 കോടി കുറഞ്ഞു. വാറ്റും വാറ്റിതര വാണിജ്യനികുതിയും ചേര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ 2442 കോടി കിട്ടിയപ്പോള്‍ ഇത്തവണ അത് കുറഞ്ഞ് 2242 കോടിയായി.
വാണിജ്യനികുതിയുടെ ഭാഗമായ മദ്യവില്പനയില്‍നിന്നുള്ള .നികുതിയിനത്തില്‍ 27.3 ശതമാനം കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 26ന് 841 കോടി ലഭിച്ചപ്പോള്‍ ഇത്തവണയിത് 611 കോടിയായി. ഭൂമി രജിസട്രേഷന്‍ വരുമാനത്തിലെ കുറവ് 35 കോടിയാണ്. രജിസ്റ്റര്‍ചെയ്ത പ്രമാണങ്ങളില്‍ 14,966 എണ്ണത്തിന്റെ കുറവുണ്ടായി.
ലോട്ടറിയില്‍നിന്നുള്ള നികുതി 168 കോടി കുറഞ്ഞു. മോട്ടോര്‍ വാഹനനികുതിയിലെ കുറവ് 32 കോടിയും. അതേസമയം, വാണിജ്യനികുതിയുടെ ഭാഗമായ പെട്രോള്‍, ഡീസല്‍ വില്പനയില്‍നിന്നുള്ള നികുതിയില്‍ 21.8 ശതമാനം വര്‍ധനയുണ്ടായി.
കഴിഞ്ഞ ഡിസംബറിലെ 460.25 കോടിയുടെ സ്ഥാനത്ത് ഇത്തവണ 560.47 കോടിയായാണ് വര്‍ധന. നവംബര്‍ 26ന് ഈയിനത്തിലെ നികുതിവരുമാനം 589.32 കോടിയായിരുന്നു. എക്‌സൈസില്‍നിന്നുള്ള നികുതിവരുമാനം ഇക്കാലത്ത് എട്ടുകോടി രൂപ കൂടിയിട്ടുണ്ട്.
സംസ്ഥാനത്തെ ശമ്ബളപെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ നോട്ടുകള്‍ നല്‍കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. 1,391 കോടി രൂപയാണ് ശമ്ബളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ജനുവരി ആദ്യവാരം കേരളത്തിന് ആവശ്യമുള്ളത്. ഇതില്‍ 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂയെന്ന് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ശമ്ബളപെന്‍ഷന്‍ വിതരണം താറുമാറാകും. മൊത്തം 3200 കോടി രൂപയാണ് മാസാദ്യം ആദ്യ ആഴ്ച്ചയിലെ ശമ്ബളവും പെന്‍ഷനും നല്‍കാനായി സംസ്ഥാനത്തിന് വേണ്ടിവരുന്നത്. ആവശ്യത്തിന് പണം നല്‍കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ച സാഹചര്യത്തില്‍ ജനുവരിയില്‍ ശമ്ബളം നല്‍കുന്നതില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
24,000 രൂപ നല്‍കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആവശ്യമുള്ളതിന്റെ 60 ശതമാനം തുക മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ശമ്ബളപെന്‍ഷന്‍ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ധനകാര്യ സെക്രട്ടറി റിസര്‍വ് ബാങ്ക് പ്രതിനിധിയുമായും എസ്ബിടി,എസ്ബിഐ, കാനറ തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളുമായി ബുധനാഴ്ച്ച ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന് ആവശ്യമായ തുക ഈ മൂന്ന് ബാങ്കുകളിലേക്കാണ് റിസര്‍വ് ബാങ്ക് കൈമാറും. ആവശ്യമുള്ള തുക പിന്‍വലിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാത്ത അവസ്ഥ ഇതോടെ സംജാതമാകും.
ട്രഷറികള്‍ക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് നല്‍കാത്തതിനെ തുടര്‍ന്ന് നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ശമ്ബളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാന്‍ ആദ്യ രണ്ട് മൂന്ന് ദിനങ്ങളില്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. പലയിടത്തും 24,000 രൂപ പോലും നല്‍കാന്‍ കഴിഞ്ഞില്ല. ഡിസംബറിലെ സ്ഥിതി പുതുവര്‍ഷത്തില്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ മാസത്തേക്കാള്‍ ഡിസംബറില്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. ഈ മാസം സാമ്ബത്തിക വര്‍ഷം 19.5 നികുതി വളര്‍ച്ചയാണ് കേരളം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന്റെ പകുതി പോലും ഉണ്ടാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha