സംസ്ഥാനത്തെ ഭൂരിഭാഗം തിയറ്ററുകളിലും ഇന്നുമുതല്‍ മലയാള സിനിമാപ്രദര്‍ശനമില്ല

സംസ്ഥാനത്തെ ഭൂരിഭാഗം തിയറ്ററുകളിലും ഇന്നുമുതല്‍ മലയാള സിനിമാപ്രദര്‍ശനമില്ല. സിനിമാസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലെ മുന്നൂറ്റി അറുപത് തിയറ്ററുകളില്‍നിന്ന് നിര്‍മാതാക്കള്‍ മലയാളസിനിമകള്‍ പിന്‍വലിച്ചു.
എന്നാല്‍ മറ്റൊരു സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് കീഴിലുള്ള തിയറ്ററുകളിലും മള്‍ട്ടിപ്‌ളക്‌സുകളിലും കെ.എസ്.എഫ്.ഡി.സി തിയറ്ററുകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. തിയറ്റര്‍ വിഹിതത്തെചൊല്ലി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായുള്ള തര്‍ക്കമാണ് നിര്‍മാതാക്കളെയും വിതരണക്കാരെയും സമരത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha