ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകുന്നു, തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ.രാജഗോപാല്‍, സി.കെ.ജാനു എന്നിവര്‍ പങ്കെടുക്കും. ഉച്ചക്കു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി ഡോ.ധര്‍മ്മേന്ദ്ര പ്രഥാന്‍ ഉദ്ഘാടനം ചെയ്യും.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജന്‍മ സ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha