എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

കാശ്മീരി ചീറ്റ എന്ന ഹാക്കര്‍ സംഘത്തിന്റെ സൈബര്‍ ആക്രമം വീണ്ടും സജീവമാവുകയാണ്. ഇത്തവണ മലയാളത്തിന്റെ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഇതേ സംഘം തിരുവനന്തപുരം വിമാനത്താവളത്തിന്റേതുള്‍പ്പടെയുള്ള വിവിധ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു.
അതേസമയം നോട്ട് പിന്‍വലിക്കലിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സാഹിത്യകാരന്‍ എംടിവാസുദേവന്‍ നായരുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തതെന്നതും ശ്രദ്ധേയമാണ്. പാക് ടീം എന്ന അവകാശവാദത്തോടെയാണ് ഹാക്കിങ്.
https://www.facebook.com/Malayalivartha