കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍

അവര്‍ കുട്ടികളാണെന്ന് ഓര്‍മിപ്പിച്ച് മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം ഹാപ്പി ന്യൂ ഇയര്‍ ശ്രദ്ധേയമാകുന്നു.
കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം ഹാപ്പി ന്യൂ ഇയര്‍ ശ്രദ്ധേയമാകുന്നു. കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കാവ്യാ മാധവന്‍, പേളി മാണി തുടങ്ങി 19 ഓളം താരങ്ങളും ഈ ഹ്രസ്വചിത്രത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ടി ആര്‍ രതീഷ് സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയര്‍ ചിത്രീകരണത്തിലെ പുതുമകൊണ്ടും പ്രശംസ പിടിച്ചുപറ്റുകയാണ്.
പതിവ് ഹ്രസ്വചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ഡോക്യുഫിക്ഷന്‍ ആണ് ഹാപ്പി ന്യൂ ഇയര്‍. സഹതാപത്തിന്റെ മെഴുകുതിരി പ്രകടനങ്ങള്‍ മാത്രം പോരാ ഇരകളെ സൃഷ്ടിക്കുന്ന വിരലുകള്‍ ഉയരാതിരിക്കണം എന്ന് ഓര്‍മിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്, രമ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ദിയാസ് ഐഡിയ ഇന്‍ക്യൂബേറ്റര്‍ ആണ് നിര്‍മാണം.
https://www.facebook.com/Malayalivartha