നോട്ടിന് ക്ഷാമമായാലെന്താ കള്ളന്മാര്‍ക്ക് സ്വര്‍ണ്ണവും വജ്രവും ഉണ്ടല്ലോ? കള്ളന്‍ മോഷ്ടിച്ചത് 75 പവന്റെ സ്വര്‍ണാഭരണങ്ങളും നാലു ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും

നോട്ട് ക്ഷാമം കാരണം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരിക്കുകയാണെങ്കിലും നാട്ടിലെ കള്ളന്മാര്‍ വളരെ സന്തോഷത്തിലാണ്. കാരണം ഇപ്പോള്‍ എല്ലാവരും പണത്തിന് പകരം സ്വര്‍ണ്ണവും വജ്രവുമൊക്കെയാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. ആലപ്പുഴയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും വാതില്‍ തകര്‍ത്ത് കള്ളന്‍ അടിച്ചുകൊണ്ടുപോയത് കൂറച്ചൊന്നുമല്ല. 75 പവന്റെ സ്വര്‍ണാഭരണങ്ങളും നാലു ലക്ഷം രൂപയുടെ വജ്രാഭരണങ്ങളുമാണ് മോഷണം പോയത്. വീട്ടില്‍ നിന്നും മറ്റു പല വിലപിടിപ്പുള്ള സാധങ്ങളും കവര്‍ന്നാണ് കള്ളന്റെ മടക്കം.
പുള്ളിക്കണക്ക് സുരേന്ദ്രന്‍ എന്നയാളുടെ വീട്ടിലാണ് വന്‍ മോഷണം നടന്നത്. ഡിസംബര്‍ 31നു സുരേന്ദ്രനും കുടുംബവും വീട് പൂട്ടി തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ പോയിരുന്നു. തിരികെയെത്തിയപ്പോഴാണ് കള്ളന്‍ എല്ലാം അടിച്ചുമാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ മുന്‍ഭാഗം തകര്‍ത്താണ് കള്ളന്‍ അകത്തു കടന്നതെന്നു കണ്ടത്തിയിട്ടുണ്ട്. പോലിസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha