മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ; മുണ്ടുടുത്ത മോദിയെന്ന് വിശേഷണം; ഏകപക്ഷീയ പെരുമാറ്റം; മന്ത്രിമാരുമായി ഏകോപനവുമില്ല

ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിം സിപിഐയും പരസ്യമായ ഏറ്റുമുട്ടലിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരില്‍ ഘടകകക്ഷിയായ സിപിഐ ഉന്നയിച്ചത്. ഇന്നു ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. മുണ്ടുടുത്ത മോദിയാണ് പിണറായിയെന്നും അദ്ദേഹം ഏകപക്ഷീയമായി പെരുമാറുകയാണെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയും മന്ത്രിമാരുമായി യാതൊരുവിധ ഏകോപനവുമില്ല. ഒരേ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് മന്ത്രിമാര്‍ പറയുന്നതെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ശരിയായില്ലെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, ഇതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശകന് മറുപടി നല്‍കി. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി അടക്കിഭരിക്കേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നേടാമെന്ന് കരുതേണ്ടെന്നും സിപിഐ നേതാക്കള്‍ വ്യക്തമാക്കി. നിലവില്‍ സിപിഐയുടെ കൈയിലാണ് റവന്യൂ വകുപ്പ്.
സിപിഐ മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന് ആക്ഷേപിച്ച വൈദ്യുതി മന്ത്രി എ.കെ. ബാലനെതിരെയും സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
https://www.facebook.com/Malayalivartha