കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ബി.ജെ.പി. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചെറുവത്തൂരില്‍ സി.പി.എം ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ബി.ജെ.പി. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ പ്രതിഷേധിച്ച് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു ഹര്‍ത്താല്‍ കാരണം കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു.
https://www.facebook.com/Malayalivartha