നോട്ട് നിരോധനം; കെ. സുരേന്ദ്രനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നോട്ട് നിരോധനത്തിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. നോട്ടുനിരോധം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ചോദിച്ച 50 ദിവസങ്ങള്‍ കഴിയുമ്പോള്‍ നോട്ടുനിരോധത്തിന്റെ ആദ്യദിവസങ്ങളില്‍ നടത്തിയ അവകാശവാദങ്ങള്‍ ബിജെപി നേതാക്കളെ തിരിഞ്ഞു കൊത്തുന്നു.
ജനുവരി 1ന് പെട്രോള്‍ വില 50 രൂപയിലെത്തുമെന്ന് അവകാശവാദം മുഴക്കിയ കെ സുരേന്ദ്രന്‍ നവമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന പൊങ്കാല ഏറ്റുവാങ്ങുന്ന തിരക്കിലാണിപ്പോള്‍. സുരേന്ദ്രനോട് പുറത്തിറങ്ങാനഭ്യര്‍ഥിക്കുന്ന ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക് പോസ്റ്റാണ് വൈറല്‍ ലോകത്തു നിന്നുള്ള പുതുവാര്‍ത്ത.
സുരേന്ദ്രന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ലെന്നും സുരേന്ദ്രന്‍ പുറത്തേക്കിങ്ങി വരണമെന്നും പ്രമുഖ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. തുക്കിന്റെ കവല പ്രസംഗത്തിന് ശേഷം സുരേന്ദ്രനെ മാത്രമല്ല ഒരൊറ്റ സംഘിയെയും കാണാനില്ലെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
https://www.facebook.com/Malayalivartha