നഷ്ട സര്‍വിസുകള്‍ റദ്ദാക്കല്‍ നടപടി കെ.എസ്.ആര്‍.ടി.സി തുടങ്ങി

പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള സര്‍വിസുകള്‍ റദ്ദാക്കാനുളള നടപടി കെ.എസ്.ആര്‍.ടി.സി തുടങ്ങി. ഇതിന്റെ ഭാഗമായി ഏറ്റവും വരുമാനം കുറഞ്ഞ സര്‍വിസുകള്‍ തിങ്കളാഴ്ച റദ്ദാക്കി. സംസ്ഥാനത്തെ 5250 സര്‍വിസുകളില്‍ 40 ശതമാനത്തോളം എണ്ണത്തെ ഇത് ബാധിക്കും. സര്‍വിസുകളെ വരുമാനം അടിസ്ഥാനമാക്കി എ.ബി.സി.ഡി എന്നിങ്ങനെ വേര്‍തിരിച്ചാണ് നടപടി.
പതിനായിരത്തില്‍ കൂടുതല്‍ വരുമാനമുള്ള സര്‍വിസുകളാണ് എ വിഭാഗത്തില്‍. സൂപ്പര്‍ക്‌ളാസ് സര്‍വിസുകള്‍, ദേശസാല്‍കൃത സര്‍വിസുകള്‍ തുടങ്ങിയവയും ഇതില്‍ പെടും. പതിനായിരം വരെ വരുമാനമുള്ളവയാണ് ബി. 7000 മുതല്‍ 8000 വരെ വരുമാനമുള്ളവയാണ് സി വിഭാഗത്തില്‍.
ഏറ്റവും കുറവ് വരുമാനമുള്ളവയാണ് ഡി വിഭാഗത്തില്‍ ഉള്ളത്. എ, ബി വിഭാഗത്തില്‍പെട്ട സര്‍വിസുകള്‍ പൂര്‍ണമായി ഓടിച്ച ശേഷമേ സി, ഡി വിഭാഗത്തിലെ സര്‍വിസുകള്‍ ഓടിക്കാവൂ എന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. എം.ജി. രാജമാണിക്യം യൂണിറ്റ് തലവന്മാര്‍ക്ക് നല്‍കിയ നിര്‍ദേശം.
ഇതിന് വിരുദ്ധമായി ഓടിച്ചാല്‍ നടപടിയുമുണ്ടാകും. വരുമാനം കുറഞ്ഞ സര്‍വിസുകള്‍ റദ്ദാക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
എന്നാല്‍, കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന സര്‍വിസുകള്‍ പരമാവധി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിനകം വരുമാനം കുറഞ്ഞ സര്‍വിസുകള്‍ മുഴുവന്‍ റദ്ദാക്കാനായിരുന്നു തീരുമാനമെങ്കിലും നോട്ട്പ്രതിസന്ധിയും വരുമാന പരിധി സംബന്ധിച്ച ചില അവ്യക്തതകളുമാണ് അന്തിമ നടപടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ചത്.
https://www.facebook.com/Malayalivartha