സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും ഇന്ന് മുതല്‍: നീക്കിയിരുപ്പ് 1400 കോടി

പുതുവര്‍ഷത്തിലെ ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ വിതരണം ചെയ്യും. മുഴുവന്‍ പണവും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മൂന്ന് ദിവസത്തേക്ക് വേണ്ട പണം ബാങ്കിലും ട്രഷറിയിലും നീക്കിയിരുപ്പുണ്ടെന്നാണ് കണക്കുകൂട്ടല്‍.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നുമുതല്‍ ജീവനക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്ത് തുടങ്ങും. സര്‍ക്കാര്‍ മേഖലയില്‍ 3600 കോടി രൂപയും, സ്വകാര്യ മേഖലയില്‍ മൂവായിരം കോടിയോളവുമാണ് ആവശ്യം.
ഡിസംബര്‍ 30ന് റിസര്‍വ് ബാങ്ക് അനുവദിച്ച 400 കോടിയടക്കം, എസ്ബിടിയില്‍ 1400 കോടി രൂപ നീക്കിയിരുപ്പുണ്ട്. ട്രഷറിയില്‍ 660 കോടിയിലേറെയും ബാക്കിയുണ്ട്.
മൂന്ന് ദിവസത്തേക്ക് വിതരണം ചെയ്യാന്‍ ഈ തുക മതിയാകുമെന്നാണ് കണക്കുകൂട്ടല്‍.
ശമ്പളവും പെന്‍ഷനും കൃത്യമായി എക്കൗണ്ടുകളില്‍ എത്തുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പക്ഷേ എത്രരൂപ പിന്‍വലിക്കാനാകും എന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പുപറയാനാകില്ല.
മധ്യകേരളത്തില്‍ ചിലയിടത്തും വടക്കന്‍ കേരളത്തിലും കറന്‍സി ക്ഷാമം രൂക്ഷമാണ്. പലയിടത്തും പിന്‍വലിക്കല്‍ പരിധി 10,000 രൂപയാക്കി കുറച്ചു. 40 ശതമാനം എടിഎമ്മുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല. 500 രൂപ നോട്ടുകള്‍ ആവശ്യത്തിന് എത്താത്തതിനാല്‍ ചില്ലറ ക്ഷാമവും രൂക്ഷമാണ്.
https://www.facebook.com/Malayalivartha