Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവയ്ക്കണമെന്ന ആവശ്യം എ ഗ്രൂപ്പില്‍നിന്നുയരുന്നു; അദ്ദേഹത്തിന്റെ സൗകര്യവും സമയവും പരിഗണിച്ച് മാത്രമെ യോഗം ചേരുകയുള്ളെന്ന് സുധീരന്‍

05 JANUARY 2017 12:21 PM IST
മലയാളി വാര്‍ത്ത

ഡി.സി.സി പുനസംഘടനയില്‍ എ ഗ്രൂപ്പിനെയും ഉമ്മന്‍ചാണ്ടിയെയും അവഗണിച്ചത് ഹൈക്കമാന്‍ഡ് തുടരുന്നതിനാല്‍ പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് പുറമേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകാര്യ സമിതി അംഗത്വം രാജിവയ്ക്കണമെന്ന ആവശ്യം എ ഗ്രൂപ്പില്‍നിന്നുയരുന്നു. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യസമിതി അംഗത്വം രാജിവച്ച് നേതൃത്വത്തിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന നിര്‍ദ്ദേശമാണ് എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കളുടെ ഈ നിര്‍ദ്ദേശത്തോട് ഉമ്മന്‍ ചാണ്ടി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ സൗകര്യവും സമയവും പരിഗണിച്ച് മാത്രമെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരുകയുള്ളെന്ന് സുധീരന്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ സൗകര്യം ആരും പരിഗണിക്കേണ്ടതില്ലെന്നും യോഗം വിളിച്ചാല്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നുമുള്ള നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. 14ന് യോഗം വിളിച്ചെങ്കിലും അതില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തേക്കില്ല. നയരൂപവത്കരണത്തിനും പാര്‍ട്ടി പുനസംഘടനക്കുമായി ഹൈക്കമാഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്. ഇതില്‍ ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്.

കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തന്നോട് കാട്ടിയ അവഗണനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ അയവ് വരുത്താന്‍ ഉമ്മന്‍ ചാണ്ടിയോ ഗ്രൂപ്പ് നേതാക്കളോ ഇതുവരെ തയാറായിട്ടില്ല. എ.കെ ആന്റണി നേരിട്ടെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത നിലപാടുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

സുധീരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സംഘടനാ തെരഞ്ഞെടുപ്പ് അടിയന്തിരമായി നടത്തണമെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടതില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (31 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (45 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (52 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (58 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (8 hours ago)

Malayali Vartha Recommends