Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ടത് വെടിയേറ്റ്; കാട്ടാന ആക്രമിച്ചുവെന്നത് കെട്ടുകഥയെന്ന് പോലീസ്; സുഹൃത്തുക്കളുടെ തിരോധാനം കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു

06 JANUARY 2017 01:22 PM IST
മലയാളി വാര്‍ത്ത

തട്ടേക്കാട് വനത്തില്‍ യുവാവ് മരിച്ച കേസ് വഴിമാറുന്നു.പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത് കൊലപാതക സാധ്യതയിലേക്ക്. തട്ടേക്കാട് വനത്തില്‍ നാലംഗ സംഘത്തില്‍പ്പെട്ട യുവാവ് മരിച്ചതു വെടിയേറ്റ് രക്തം വാര്‍ന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു(ജോസ്)ന്റെ മകനും സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയുമായ ടോണി (25) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റുവെന്നും ആനയുടെ ചവിട്ടേറ്റുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. ആദ്യം വന്ന വാര്‍ത്തകളും അത്തരത്തിലായിരുന്നു. ടോണിയുടെ തുടയിലാണ് വെടിയേറ്റിരിക്കുന്നത്.
സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസില്‍ (32) ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ കാട്ടനയുടെ മുന്നില്‍പ്പെട്ടപ്പോള്‍ ഓടി രക്ഷപെട്ടിരുന്നു. സംഭവശേഷം ഇവരെക്കുറിച്ച് വിവരങ്ങളില്ലെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ തട്ടേക്കാട് വനംവകുപ്പ് അധികൃതരും കുട്ടമ്പുഴ പോലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവ സ്ഥലത്ത് രക്തം തളംകെട്ടികിടന്നിരുന്നു. ഇവിടെ നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. തോക്ക് ആനയുടെ ചവിട്ടേറ്റ് തകര്‍ന്ന നിലയിലായിരുന്നു. കത്തിയും കയറും അടങ്ങിയ ബാഗും പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടമ്പുഴ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് കാട്ടാന ആക്രമണം നടന്നതിന്റെ സൂചനയുണ്ടെന്നാണ് സ്ഥല പരിശോധന നടത്തിയ വനംവകുപ്പ് പറയുന്നത്. 
തട്ടേക്കാട് വനത്തിനുള്ളില്‍ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. കുത്തനെയുള്ള ഇടുങ്ങിയ പാറയിടുക്കുള്ള പ്രദേശമാണിവിടം. നായാട്ടു സംഘം സഞ്ചരിക്കവേ എതിരെ കാട്ടാന വന്നപ്പോള്‍ കുതറി ഓടുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേസില്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. തോക്ക് ടോണിയുടെ പക്കലായിരുന്നുവെന്നും രക്ഷപ്പെട്ടോടുന്നതിനിടെ വെടി ശബ്ദം കേട്ടുവെന്നും ഇയാള്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. വെടിശബ്ദം കേട്ട് ആനയും വിരണ്ടോടിയിട്ടുണ്ടാകാം. എത്ര ആനകള്‍ ഉണ്ടായിരുന്നെന്ന കാര്യത്തില്‍ വ്യക്തയില്ല. ടോണിയുടെ ഇടതുതുടയിലാണ് വെടിയേറ്റ മുറിവ്. ശരീരത്തിലെ മറ്റ് മുറിവുകള്‍ രക്ഷപ്പെട്ടോടുന്നതിനിടെ വീണ് സംഭവിച്ചതാകാമെന്നു കരുതുന്നു. രക്ഷപ്പെട്ട ഷൈറ്റ് ആണ് നാട്ടുകാരെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.
നായാട്ടിനുപോയ സംഘം കാട്ടാനയ്ക്കു മുന്നില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി ആനയ്ക്കു നേരെ നിറയൊഴിച്ചതു ലക്ഷ്യംതെറ്റി ടോണിയുടെ കാലില്‍ കൊണ്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സയന്റഫിക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പുകള്‍ക്കു ശേഷം രാത്രി വൈകിയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തികരിച്ചത്. ഇന്നു വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
ആശുപത്രിയില്‍ കഴിയുന്ന ബേസിലിന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് ബേസിലിനെയും സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (23 minutes ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (42 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (56 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (7 hours ago)

Malayali Vartha Recommends