കെ എസ് യു പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സ്വാശ്രയ കോളേജിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു

പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപകമായ അക്രമം. കൊച്ചിയിലെ സ്വാശ്രയ മാനേജ്‌മെന്റ് കോളജിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ബള്‍ബുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ഗേറ്റും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.
30 ഓളം കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അക്രമം നടക്കുമ്പോള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം ഓഫീസിനുള്ള നടക്കുന്നുണ്ടായിരുന്നു. സ്ഥലത്ത് പോലീസിന്റെ സാന്നിധ്യവും ഇല്ലായിരുന്നു. ഗേറ്റ് തകര്‍ക്കുന്നതിനിടെ ഒരു കെഎസ് യു പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha