അമിതമായി അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ചു യുവതി മരിച്ചു; ആത്മഹത്യയുടെ കാരണം ദുരൂഹം

എന്തിനതു ചെയ്തു ആ ചോദ്യം മാത്രം ബാക്കി. രോഗിയെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്ന് അമിതമായി സ്വയം കുത്തിവെച്ചു യുവതി മരിച്ചു.അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ ചീഫ് ടെക്‌നീഷ്യന്‍ ശ്രുതിയാണ് മരിച്ചത് നിമിന്‍ ആന്റണി ആണ് ഭര്‍ത്താവ്.ശസ്ത്രക്രിയയ്ക്കു മുന്‍പു രോഗിയെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്ന് അമിതമായി സ്വയം കുത്തിവച്ചതിനെ തുടര്‍ന്നാണു മരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ നാലിനാണു സംഭവം.അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ ചീഫ് ടെക്‌നീഷ്യനാണ് ശ്രുതി.
നിലമ്പൂര്‍ തേവര്‍ക്കാട്ടില്‍ ബേബിയുടെ മകളാണ്. ആറുമാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം. ഭര്‍ത്താവ് നിമിന്‍ മസ്‌കത്തില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. ഇന്നലെ ജോലി കഴിഞ്ഞെത്തിയ ശ്രുതി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. ഏറെ നേരം കാണാതായതിനെ തുടര്‍ന്ന് മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് അനസ്‌തേഷ്യയുടെ മരുന്ന് അമിതമായി കുത്തിവച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിമിന്‍ കഴിഞ്ഞ നവംബറിലാണ് നാട്ടില്‍ വന്നു മടങ്ങിയത്.
യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാതിരുന്ന ശ്രുതി എന്തിനു ആത്മഹത്യ ചെയ്തു എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍.ഭര്‍ത്താവും ആയി എന്തെങ്കിലും പ്രശ്ങ്ങള്‍ ഉള്ളതായി ശ്രുതി പറഞ്ഞിട്ടില്ല.എന്നാല്‍ ആത്മഹത്യ ചെയ്യണം എന്ന് തീരുമാനിച്ചു തന്നെ ആശുപത്രിയില്‍ നിന്നും മനപൂര്‍വം മരുന്ന് എടുത്തു കൊണ്ടാണ് ശ്രുതി വീട്ടില്‍ എത്തിയതും
https://www.facebook.com/Malayalivartha